കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 12 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍; പീഡിപ്പിച്ചത് ബന്ധുവെന്ന് പെണ്‍കുട്ടി; 21കാരന്‍ കസ്റ്റഡിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 05.02.2022) 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Aster mims 04/11/2022
                         
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 12 കാരി ഗര്‍ഭിണിയെന്ന് ഡോക്ടര്‍മാര്‍; പീഡിപ്പിച്ചത് ബന്ധുവെന്ന് പെണ്‍കുട്ടി; 21കാരന്‍ കസ്റ്റഡിയില്‍

പെണ്‍കുട്ടി വയറുവേദനകൊണ്ട് പുളയുന്നത് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചതോടെയാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്ന കാര്യം പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords:  Young man in custody for molesting minor girl, Kollam, News, Local News, Molestation, Pregnant Woman, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script