കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവ് തീകൊളുത്തിയനിലയില്‍; പുക കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Oct 17, 2021, 22:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 17.10.2021) കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവ് തീകൊളുത്തിയ നിലയില്‍ കണ്ടെത്തി. കാറില്‍നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ ഓടിയെത്തി. എന്നാല്‍ കാര്‍ അകത്ത് നിന്ന് ലോക് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
തീ പടരുന്നതിന് മുമ്പ് തന്നെ ആളുകള്‍ രക്ഷിച്ചതിനാല്‍ നിസാരമായി മാത്രമേ പൊള്ളലേറ്റിട്ടുള്ളൂ. ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തത് കൊണ്ട് തന്നെ ഇയാളുടെ പേരോ മേല്‍ വിലാസമോ ഇതുവരെ ലഭിച്ചിട്ടില്ല. കാര്‍ വന്ന ദിശ അനുസരിച്ച് വയനാട്ടില്‍ നിന്ന് വന്നതാകാം എന്നാണ് കരുതുന്നത്. യുവാവിനെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നതായി പൊലീസ് പറഞ്ഞു.
Keywords: Young man found injury in to the car, Kozhikode, News, Injured, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

