വാടക വീടിൻ്റെ മുന്നിൽ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇടുക്കി: (www.kvartha.com 24.08.2021) ഇടുക്കിയില്‍ ഏല തോട്ടത്തില്‍ ജോലിക്കായി എത്തിയ തൊഴിലാളിയെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറയിലെ ചൂണ്ടലില്‍ വാടക വീടിന് സമീപം വണ്ടിപ്പെരിയാര്‍ സ്വദേശി മണി (35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏല തോട്ടത്തില്‍ മരത്തിന്റെ ചില്ല വെട്ടുന്ന ജോലിക്കായി എത്തിയ തൊഴിലാളികളിലൊരാളാണ് മരിച്ച മണി. 
Aster mims 04/11/2022

വാടക വീടിൻ്റെ മുന്നിൽ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്


ചൊവ്വാഴ്ച ഉച്ചയോടെയാണ് മണിയെ അയല്‍വാസികള്‍ മുറ്റത്ത് കിടക്കുന്നതു കണ്ടത്. വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

അതേസമയം കൂടെ താമസിച്ചിരുന്ന മറ്റൊരു തൊഴിലാളിയെ സംഭവത്തിന് ശേഷം കാണാനില്ല. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സമീപത്തെ ഏല തോട്ടങ്ങളില്‍ പണികള്‍ക്കായാണ് മണിയും കൂടെ താമസിച്ചിരുന്ന വണ്ടന്‍മേട് കടശിക്കടവ് സ്വദേശിയും ചൂണ്ടലില്‍ എത്തിയത്. ഇരുവരും വീട് വാടകയ്ക്ക് എടുത്ത് ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. 

പ്രാഥമിക പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  News, Kerala, State, Idukki, Youth, Death, Police, Dead Body, Labours, Case, Young man found dead in backyard
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia