Tragedy | നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

 
Young Man Dies in Tragic Bike Accident After Losing Control and Hitting Electric Pole

Photo: Arranged

ADVERTISEMENT

●  കാടാച്ചിറ അരയാൽത്തറയിലെ വൈഷ്ണവ് സന്തോഷാണ് മരിച്ചത്
●  കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിനും പരുക്കേറ്റിട്ടുണ്ട്.
●  ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങവെയാണ് അപകടം.

കണ്ണൂർ: (KVARTHA) കാടാച്ചിറയിൽ ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് മരിച്ചു. കാടാച്ചിറ അരയാൽത്തറ സ്വദേശി ഒരുകര പള്ള വീട്ടിൽ വൈഷ്ണവ് സന്തോഷാണ് ചൊവ്വാഴ്ച്ച രാത്രി 12 മണിക്ക് നടന്ന അപകടത്തിൽ മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പ്രദ്യുതിനും പരുക്കേറ്റിട്ടുണ്ട്.

Aster_MIMS

ചൊവ്വാഴ്ച അർധരാത്രിയോടെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ കാടാച്ചിറ ഡോക്ടർ മുക്കിന് സമീപത്തു വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും നാട്ടുകാർ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈഷ്ണവ് മരണമടയുകയായിരുന്നു.

സന്തോഷ് - ഷൈബ ദമ്പതികളുടെ ഏക മകനാണ് വൈഷ്ണവ്. സഹോദരി: വൈഡൂര്യ.

A young man died in a bike accident in Kannur after losing control and hitting an electric pole. His friend was also injured in the incident.

 #BikeAccident #Kannur #Tragedy #RoadSafety #Kerala #Accident

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia