Electrocuted | ഇരുമ്പുതോട്ടി വൈദ്യുത കമ്പിയിൽ തട്ടി ഷോകേറ്റ് യുവാവ് മരിച്ചു; 'രണ്ടാഴ്ചക്കിടെ മൂന്നാമത്തെ മരണം'
Jun 17, 2022, 16:59 IST
ഇടുക്കി: (www.kvartha.com) ഇരുമ്പു തോട്ടി ഇലക്ട്രിക് ലൈനില്‍ തട്ടി ഷോകേറ്റ് തൊടുപുഴ സ്വദേശി മരിച്ചു. വഴിത്തല പീടികതടത്തില്‍ എബിന്‍ വില്‍സണ്‍ (23) ആണ് മരിച്ചത്. വ്യാഴാഴ്ച വീട്ടിലെ പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഷോകേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവ്. രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തില്‍ സംസ്ഥാനത്ത് റിപോര്‍ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.
ജൂണ്‍ ആദ്യവാരം കോഴികോട് അത്തോളിയില്‍ ഇരുമ്പ് കമ്പികൊണ്ട് മാങ്ങ പറിക്കുന്നതിനിടെ ഷോകേറ്റ് ഗൃഹനാഥന്‍ മരിച്ചിരുന്നു. ചീക്കിലോട് മുന്നൂര്‍ക്കയ്യില്‍ മാണികോത്ത് ശശിധരന്‍ (63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.
ജൂണ്‍ പത്തിന് തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേര്‍ മരിച്ചിരുന്നു. ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടിയായിരുന്നു മരണം. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോര്‍ടിന് സമീപം പുതുവല്‍ പുത്തന്‍ വീട്ടില്‍ അപ്പുകുട്ടന്‍(65), മകന്‍ റെനില്‍ (36) എന്നിവരാണ് മരിച്ചത്. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകനും അപകടം സംഭവിച്ചത്. വൈദ്യുതി ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു. വൈദ്യുതി പ്രഹരത്തില്‍ ഇരുവരുടെയും ശരീരം പകുതിയോളം കത്തി കരിഞ്ഞ നിലയിലായിരുന്നു.
കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇവരുടെ അടുത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ സാധിച്ചത്.
Keywords: Young man dies by Electric shock; 'Third death in two weeks', News, Kerala, Top-Headlines, Electricity, Dead, Hospital, Report, Kozhikode, Idukki, KSEB, Fireworks, June,Thiruvananthapuram.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.