Accident | കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു


● ഏഴോം സ്വദേശി പി പി ശ്രീരാഗാണ് മരിച്ചത്.
● സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
● പരിയാരം പൊയിൽ ടൗണിൽ വച്ചാണ് അപകടം നടന്നത്.
● ശ്രീരാഗ് മെഡിക്കൽ റപ്പായി ജോലി ചെയ്യുകയായിരുന്നു.
കണ്ണൂർ: (KVARTHA) വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏഴോം നരിക്കോട് ഏച്ചിൽമൊട്ട സ്വദേശി പി പി ശ്രീരാഗാണ് (28) മരിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ പരിയാരം പൊയിൽ ടൗണിൽ വച്ചാണ് അപകടം നടന്നത്. ശ്രീരാഗും സുഹൃത്തും സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രണ്ടു പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ശ്രീരാഗിന്റെ മരണം സംഭവിച്ചത്.
മെഡിക്കൽ റപ്പായി ജോലി ചെയ്യുകയാണ് ശ്രീരാഗ്. ഗുരുതര പരിക്കുകളോടെ നരിക്കോട് സ്വദേശിയും സുഹൃത്തുമായ സി വി റൂബിൻ ചികിത്സയിൽ തുടരുകയാണ്. പരേതനായ കുതിരുമ്മൽ ശശിധരൻ - പി പി ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരൻ പി പി വൈശാഖ് (മെഡിക്കൽ റപ്പ്)
A young man died in Kannur after being seriously injured in a car accident. The deceased was identified as PP Sreerag from Ezhom. His friend is undergoing treatment with serious injuries.
#RoadAccident #Kannur #Tragedy #RIP #CarCrash #Kerala