പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന 'ഹാപിനെസ് പില്‍സ്' മയക്കുമരുന്നിന്റെ വൻശേഖരവുമായി യുവാവ് അറസ്റ്റിൽ
Aug 9, 2021, 12:52 IST
തൃശൂർ: (www.kvartha.com 09.08.2021) പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ഉപയോഗിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ടാറ്റൂ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ ലഹരി വില്‍പന നടക്കുവെന്ന രഹസ്യ സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാപിനെസ് പിൽസ് എന്ന മാരകമയക്കുമരുന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനായി വ്യാപകമായി ഉപയോഗിക്കുന്ന നിരോധിത മയക്കുമരുന്നാണിത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി വൈഷ്ണവ് അറസ്റ്റിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാകെറ്റുമാണ് വൈഷ്ണവിന്‍റെ പക്കല്‍ നിന്ന് പൊലീസ് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്.
ഇത്രയധികം അളവില്‍ ഹാപിനെസ് പില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമാണ്. പാര്‍ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്‍കുന്ന സിന്തറ്റിക് മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നായ മെതലിൻ ഡയോക്‌സിൻ മെതാഫെറ്റാമിൻ പാര്‍ടി ഡ്രഗ് എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്.

മെത്ത്, കല്ല് പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലും ഇവ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. വായിലൂടെയും മൂക്കിലൂടെയും ഇന്‍ജക്ഷന്‍ രൂപത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപയോഗിച്ച് അരമണിക്കൂറിനുള്ളില്‍ നാഡിവ്യൂഹത്തെ ബാധിക്കാന്‍ കഴിയുന്ന വിധം മാരകമാണ് ഇവ. പാര്‍ടികള്‍ക്കെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും ഇതിന് പിന്നാലെ ലൈംഗികമായി ദുരുപയോഗിക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്.
അന്യസംസ്ഥാനത്തുനിന്നും മലയാളികള്‍ മുഖേനയാണ് വൈഷ്ണവിന് ഈ മയക്കുമരുന്ന് ലഭിച്ചിട്ടുള്ളതെന്നാണ് പൊലീസ് നിഗമനം. വൃക്കയ്ക്കും ഹൃദയത്തിനും തുടര്‍ച്ചയായ ഉപയോഗം കൊണ്ട് സാരമായ കേടുപാടുകള്‍ സൃഷ്ടിക്കുന്നവയാണ് ഈ ഹാപ്പിനെസ് പില്‍സ്.
തൃശൂരിലെ ചില മാളുകളിലും ടാറ്റൂ സ്ഥാപനങ്ങളിലും ഇതിന്‍റെ വ്യാപാരം നടക്കുന്നതായി സൂചന ലഭിച്ചതിനേ തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണരുടെ നിര്‍ദേശമനുസരിച്ചാണ് റെയ്ഡ് നടന്നത്.
Keywords: News, Thrissur, Kerala, State, Arrested, Arrest, Drugs, Police, Case, Young man, Happiness Pills, Young man arrested with 'Happiness Pills' drugs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.