വധശ്രമക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോടിസ് പുറപ്പെടുവിച്ച തൃശൂര്‍ സ്വദേശി പിടിയില്‍

 


തൃശൂര്‍: (www.kvartha.com 24.02.2022) വധശ്രമം ഉള്‍പെടെ പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതിയെ ചേലക്കര പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗോപാലകൃഷ്ണന്‍ ആണ് അറസ്റ്റിലായത്.

വധശ്രമക്കേസില്‍ ഇന്റര്‍പോള്‍ റെഡ് നോടിസ് പുറപ്പെടുവിച്ച തൃശൂര്‍ സ്വദേശി പിടിയില്‍

കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ യു എ ഇ പൊലീസിന്റെ പിടിയിലായ വിവരം സി ബി ഐ മുഖാന്തിരം സ്റ്റേറ്റ് ഇന്റര്‍പോള്‍ ലെയ്‌സന്‍ ഓഫിസര്‍ കൂടിയായ ക്രൈം ബ്രാഞ്ച് ഐ ജി കെ പി ഫിലിപ്പിനെ അറിയിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്.

യു എ ഇയില്‍ നിന്ന് ന്യൂഡെല്‍ഹിയില്‍ എത്തിച്ച പ്രതിയെ ചേലക്കര പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് കെ പിയുടെ നേതൃത്വത്തിലുളള സംഘം ഡെല്‍ഹിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ റെഡ് നോടിസ് പുറപ്പെടുവിക്കുന്നത് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ആരംഭിച്ച ഇന്റര്‍നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കോ ഓര്‍ഡിനേഷന്‍ ടീമാണ്. ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്തിനാണ് ടീമിന്റെ മേല്‍നോട്ടം.

Keywords:  Young Man Arrested on murder case, Thrissur, News, Murder, Accused, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia