ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ; പോപുലർ ഫ്രണ്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു; ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് അജെൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ

 


ഇടുക്കി:(www.kvartha.com 06.01.2022) ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ഇടുക്കി ജില്ലയിലെ ഉസ്മാൻ ഹമീദ് (41) ആണ് അറസ്റ്റിലായത്. സൈബർ സെലിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേ സമയം കള്ളക്കേസ് ചമച്ചുവെന്നാരോപിച്ച് പോപുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
                           
ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ; പോപുലർ ഫ്രണ്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു; ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് അജെൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ

ആർ എസ് എസ് കലാപത്തിന് ആഹ്വാനം ചെയ്തതായുള്ള വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ഫേസ്ബുക് പോസ്റ്റ്. മതസ്പർധ പരത്തുന്ന തരത്തിൽ ഫേസ്ബുക് പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് പൊലീസ് നടപടി. ഐപിസി 153 എ വകുപ്പാണ് ചുമത്തിയത്.

ഉസ്മാനെ സ്റ്റേഷനിൽ എത്തിച്ചതോടെ വലിയ പ്രതിഷേധമാണ് നടന്നത്. പോപുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമിറ്റിയുടെ നേത്യത്വത്തിലാണ് സ്റ്റേഷൻ ഉപരോധിച്ചത്. അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

ഉസ്മാന്‍ ഹമീദിനെ അറസ്റ്റുചെയ്ത കേരളാ പൊലിസ് നടപടി ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് അജെൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രടറി ജോണ്‍സണ്‍ കണ്ടച്ചിറ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ പൊലിസിനെ ആര്‍എസ്എസിന് പാട്ടത്തിന് കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: News, Kerala, Idukki, Arrest, Man, Youth, Top-Headlines, Police-station, Police, Case, State, Secretary, Pinarayi-Vijayan, Facebook, Young man arrested in connection with Facebook post. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia