സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ചെന്ന് കേസ്; യുവാവ് അറസ്റ്റില്‍
Oct 3, 2021, 18:01 IST
തിരുവല്ല: (www.kvartha.com 03.10.2021) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ കൈ തല്ലിയൊടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജയകുമാറി(42)നെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. 61 കാരനായ രാധാകൃഷ്ണന്‍ നായര്‍ക്കാണ് മരുമകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
സ്വത്ത് ഭാഗം വെയ്ക്കുന്നതുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അജയകുമാര്‍ വടി ഉപയോഗിച്ച് രാധാകൃഷ്ണന്‍ നായരെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം.
ആക്രമണത്തില്‍ ഇടത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണന്‍ നായര്‍ തിരുവല്ല താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവശേഷം ഒളിവില്‍ പോയ അജയകുമാറിനെ ബന്ധുവീട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.