പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

മൂന്നാര്‍:  (www.kvartha.com 12.07.2020) പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ ദേവികുളത്താണ് സംഭവം നടന്നത്. സംഭവത്തില്‍ ദേവികുളം സ്വദേശി എസ് രതീഷി (22) നെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം വീടിനു വെളിയില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് പ്രതി സമീപത്തെ ആള്‍ താമസ്സമില്ലാത്ത വീട്ടില്‍ കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയെ എടുത്തുകൊണ്ട് പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ ഇവരെ പിന്തുടരുകയും ബഹളം വെക്കുകയുമായിരുന്നു. ബഹളം കേട്ട് തടിച്ചുകൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇടുക്കി പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.
പേരക്ക പറിച്ചു നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാവ് അറസ്റ്റില്‍



Keywords:  Munnar, News, Kerala, Harassment, Girl, Youth, Arrested, Young man arrested  due to harrasment against 9 year old girl
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia