കണ്ണൂർ: (www.kvartha.com) കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇല്യാസ് കെ (23) എന്നയാളാണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ ചപ്പാരപ്പടവ് മേത്തുരമ്പ എന്ന സ്ഥലത്ത് വെച്ച് തളിപ്പറമ്പ് റേൻജ് എക്സൈസ് പ്രിവൻറിവ് ഓഫീസർ ടിവി കമലാക്ഷനും സംഘവുമാണ് യുവാവിനെ പിടികൂടിയത്.
ഉണക്ക കഞ്ചാവ് പൊതികൾ കൈവശം വെച്ചതിനാണ് ഇല്യാസ് അറസ്റ്റിലായത്. ചപ്പാരപ്പടവ്, എടക്കോം, പൂവ്വം, കൂവേരി, ഏര്യം ഭാഗങ്ങളിൽ കോളജ്, സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽക്കുന്ന മുഖ്യപ്രതിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
യുവാവിനെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് എടുത്തു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ രാജീവൻ പികെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മനോഹരൻ പിപി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിരാഗ് പിപി, ഫെമിൻ ഇഎച് എന്നിവരും ഉണ്ടായിരുന്നു.

Keywords: 'Young man arrested while selling cannabis', Kerala,Kannur,Top-Headlines,Latest-News,Arrested,Man,Drugs,Case, Cannabis, Excise officers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.