SWISS-TOWER 24/07/2023

യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.05.2021) പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വഞ്ചിയൂര്‍ സ്വദേശി സുനില്‍(45), ചേര്‍ത്തല സ്വദേശിനി റൂബി ബാബു(35) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

രാത്രി ഏഴ് മണിയോടെ സുനില്‍ ഒരു സുഹൃത്തിനെ വിളിച്ച്‌ റൂബി തൂങ്ങി മരിച്ചെന്നും താനും ഉടനെ മരിക്കുമെന്നും വീട്ടിലെത്തണമെന്നും അറിയിക്കുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ ശ്രീകാര്യം പൊലീസില്‍ വിവരമറിയിച്ച്‌ സ്ഥലത്തെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നു.
Aster mims 04/11/2022

യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അകത്ത് കടന്ന് നോക്കിയപ്പോൾ താഴത്തെ നിലയില്‍ റൂബിയെയും ഒന്നാം നിലയില്‍ സുനിലിനെയും മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വീട് വാടകക്കെടുത്തത്. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരെയും ഉടന്‍ മെഡികല്‍ കോളജ് ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  News, Thiruvananthapuram, Found Dead, Death, Police, Suicide, Kerala, State, Young man and woman were found dead inside the house.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia