ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 14.06.2016) യുവ മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ള (28) കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിനിയാണ്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില് സീനിയര്‍ കോപ്പി എഡിറ്ററായിരുന്നു.
തിങ്കളാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനുശ്രീയെ ചുങ്കപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുത്തിവയ്പിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ അനുശ്രീയെ കോഴഞ്ചേരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം ശരിയായവിധത്തിലുള്ള ചികിത്സ കിട്ടാത്തതാണ് അനുശ്രീ മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എം.ജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അനുശ്രീ കൈരളി,
ഇന്ത്യാവിഷന്, ടി.വി ന്യൂ, ജയ് ഹിന്ദ് എന്നീ ടെലിവിഷന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യാവിഷനില്‍ മ്യാവൂ എന്ന വിനോദ പരിപാടി അവതരിപ്പിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും.
Keywords: Young Kerala journalist Anusree Pillai dies, fraternity shocked, Pathanamthitta, Allegation, Hospital, Treatment, Kottayam, Medical College, Dead Body, Kerala.

Also Read:
മുക്കുപണ്ട തട്ടിപ്പ്: ആഭരണങ്ങളില്‍ പ്ലാസ്റ്റിക്ക് മാലകളും, 916 ഹാള്‍മാര്‍ക്ക് പതിക്കുന്നത് സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച്
Keywords: Young Kerala journalist Anusree Pillai dies, fraternity shocked, Pathanamthitta, Allegation, Hospital, Treatment, Kottayam, Medical College, Dead Body, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.