CM Pinarayi | യുവതലമുറയെ ലഹരിയില്‍ നിന്ന് അകറ്റാന്‍ കായിക രംഗത്തേക്ക് ആകര്‍ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Sep 24, 2023, 15:46 IST
തളിപ്പറമ്പ്: (www.kvartha.com) യുവതലമുറയെ കായിക മേഖലയിലേക്ക് ആകര്‍ഷിച്ച് ലഹരി മരുന്ന് ഉപയോഗത്തില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാകിന്റെയും ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക മേഖലയ്ക്ക് സര്‍കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും. അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നല്‍കുക. മൂന്ന് ഫുട്ബോള്‍ അകാഡമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പഞ്ചായതുകളിലെ ഓരോ വാര്‍ഡിലും കളിക്കളം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിനെ സര്‍കാര്‍ സവിശേഷമായാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് മെഡികല്‍ കോളജിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഖേലോ ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പെടുത്തി വടക്കേ മലബാറില്‍ നിര്‍മിക്കുന്ന ലോക നിലവാരത്തിലുള്ള ആദ്യത്തെ സിന്തറ്റിക് ട്രാകാണിത്. ഇതിനായി ഏഴ് കോടി രൂപ അനുവദിച്ചിരുന്നു. ഐ എ എ എഫ് സ്റ്റാന്‍ഡേര്‍ഡ് എട്ട് ലൈന്‍ സിന്തറ്റിക് ട്രാക് ജമ്പിംഗ് പിറ്റ്, ട്രാകിന്റെ സുരക്ഷയ്ക്കായുള്ള ഫെന്‍സിങ്, കാണികള്‍ക്കായുള്ള പവലിയന്‍, കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഇവിടെയുള്ളത്.
എം എല്‍ എ തുകയില്‍ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ മൈതാനം സജ്ജമാക്കിയത്. സ്പോര്‍ട്സ് കേരള ഫൗന്‍ഡേഷന്റെ മേല്‍നോട്ടത്തില്‍ ന്യൂഡെല്‍ഹി സിന്‍കോട് ഇന്റര്‍നാഷണലാണ് ട്രാകിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ ജില്ലയിലെ സിന്തറ്റിക് ട്രാകുകളുടെ എണ്ണം നാലായി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കളക്ടര്‍ എസ് ചന്ദ്രശേഖര്‍, മുന്‍ എം എല്‍ എ ടി വി രാജേഷ്, തിരുവനന്തപുരം സായ് പ്രിന്‍സിപല്‍ ഡോ. ജി കിഷോര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
കായിക വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി കെ അനില്‍കുമാര്‍ റിപോര്‍ട് അവതരിപ്പിച്ചു. കടന്നപ്പള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി സുലജ, മെഡികല്‍ കോളജ് മുന്‍ ചെയര്‍മാന്‍ എം വി ജയരാജന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍, ജില്ലാ പഞ്ചായതംഗം ടി തമ്പാന്‍, ബ്ലോക് പഞ്ചായതംഗം സി ഐ വത്സല, വാര്‍ഡ് അംഗം വി എ കോമളവല്ലി, കായിക വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ടി ആര്‍ ജയചന്ദ്രന്‍, സ്പോര്‍ട്സ് കേരള ഫൗന്‍ഡേഷന്‍ എക്സി. എന്‍ജിനീയര്‍ എ പി എം മുഹമ്മദ് അശറഫ്, പ്രിന്‍സിപല്‍ ഡോ. ടി കെ പ്രേമലത, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Malayalam-News, Kerala News, Young Generation, Sports, Addiction, Drug, Chief Minister, Pinarayi Vijayan, Young generation should be attracted to sports to keep them away from drug addiction: Chief Minister Pinarayi Vijayan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.