Accident | പേരാവൂരിൽ കാറും ബൈകും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മൂന്നുപേർക്ക് പരിക്ക്

 
Young Biker Dies in Tragic Car, Bike, and Auto Collision in Peravoor; Three Others Injured
Young Biker Dies in Tragic Car, Bike, and Auto Collision in Peravoor; Three Others Injured

Photo: Arranged

● തെറ്റുവഴി സ്വദേശി മനു ജോസഫ് മരിച്ചു.
● ഞായറാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു അപകടം.
● ഓവുചാലിലിടിച്ചാണ് ബൈക്ക് തകർന്നത്.
● പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
● പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കണ്ണൂർ: (KVARTHA) നിടുംപൊയിൽ - കേളകം റോഡിലെ തെറ്റുവഴി സർവീസ് സ്റ്റേഷന് സമീപം കാറും ബൈകും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക് യാത്രക്കാരൻ മരിച്ചു. തെറ്റുവഴി സ്വദേശി മനു ജോസഫ് (23) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ഓവുചാലിലിടിച്ച് മറിഞ്ഞ ബൈക് പൂർണമായി തകർന്നു. അപകടം കണ്ട നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചത്. 

എന്നാൽ ഗുരുതരമായി പരിക്കേറ്റ മനു ജോസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്നുപേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A young biker died and three others were injured in a collision involving a car, bike, and auto near Peravoor, Kannur. The accident occurred on the Nidumpoil-Kelakam road. Police are investigating the incident.

#KeralaAccident, #RoadAccident, #KannurNews, #BikeAccident, #FatalAccident, #Peravoor

 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia