AC Bus | മിനിമം ചാര്‍ജില്‍ എ സി ബസില്‍ യാത്ര ചെയ്യാം, വറൈറ്റി റൂടില്‍ സംഗീത് ചരിത്രം സൃഷ്ടിക്കുന്നു
Jan 11, 2024, 22:09 IST
കണ്ണൂര്‍: (KVARTHA) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയില്‍ മിനിമം ചാര്‍ജില്‍ എസി ബസ് യാത്രയുമായി സ്വകാര്യ ബസ് റോഡിലിറങ്ങി. കണ്ണൂര്‍ ആശുപത്രി - കണ്ണാടിപറമ്പ് റൂടിലോടുന്ന സംഗീത് ബസാണ് ഇന്‍ഡ്യയിലെ തന്നെ ആദ്യ സോളാര്‍ എസി ബസ് സര്‍വീസ് ആരംഭിച്ച് സമൂഹ മാധ്യമങ്ങളുടെ കയ്യടി നേടിയിരിക്കുന്നത്.
28 രൂപയ്ക്ക് കണ്ണൂരിലേക്ക് എസി ബസ് യാത്ര ഈ റൂടിലെ സ്ഥിര യാത്രക്കാരിലും ആഹ്ലാദമുണ്ടാക്കിയിട്ടുണ്ട്. എ സി ബസിനെ കുറിച്ചു സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ സംഗീത് ബസ് ഉടമയെ അഭിനന്ദിച്ചിട്ടുണ്ട്.
ദിവസവും അഞ്ച് ട്രിപുകളാണ് കണ്ണൂരിലേക്ക് ബസിനുള്ളത്. നാട്ടിന്‍പുറത്ത് സര്‍വീസ് നടത്തുന്ന ബസിന് ആദ്യമായാണ് ഇത്തരം സംവിധാനമെത്തുന്നത്. ബസില്‍ എയര്‍ കണ്ടീഷന്‍ സംവിധാനം വരുത്തിയതോടെ ചാര്‍ജില്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്കയും വേണ്ടെന്നാണ് ഉടമ പറയുന്നത്.
എസി സ്ഥാപിക്കാനുള്ള ചെലവിനുപുറമേ ഇതിന്റെ പ്രവര്‍ത്തനത്തിന് പണം ആവശ്യമില്ലാത്തതിനാല്‍ കൂടുതല്‍ തുക ഈടാക്കി സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് ബസുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂള്‍ വെല്‍ ടെക്‌നികല്‍ ആന്‍ഡ് ഫെസിലിറ്റി മാനേജ്‌മെന്റ് എന്ന കംപനിയാണ് ബസില്‍ സോളാര്‍ എസി സംവിധാനം ഒരുക്കിയത്.
ഇതിന്റെ ചെയര്‍മാന്‍ കൂടിയായ ബസുടമ സതീഷിന്റെ ആഗ്രഹപ്രകാരം കംപനിയുടെ സോളാര്‍ ഡിവിഷനും എയര്‍ കണ്ടീഷന്‍ വിഭാഗവും റിസേര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ടീമും ഒന്നര വര്‍ഷത്തെ കണ്ടെത്തലുകള്‍ക്കൊടുവിലാണ് സംവിധാനത്തിന് രൂപം നല്‍കിയത്. വീടുകളിലും മറ്റും ഉപയോഗിക്കുന്ന സാധാരണ എസിയാണ് ഉപയോഗിച്ചിരിക്കുന്നത്.
എയര്‍ കണ്ടീഷന്‍ സംവിധാനത്തിലുള്ള റൂട് ബസ് എന്നതിലുപരി സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എസി എന്നതാണ് സവിശേഷത. വാഹനത്തിന്റെ എന്‍ജിനുമായി ബന്ധിപ്പിക്കാതെ പൂര്‍ണമായും സോളാര്‍ പവറില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന എയര്‍ കണ്ടീഷന്‍ സംവിധാനമൊരുക്കിയ ഇന്‍ഡ്യയിലെ ആദ്യ സര്‍വീസാണ് സംഗീതിന്റേത്.
കഴിഞ്ഞ ദിവസം മുതലാണ് ഈ ബസ് സര്‍വീസ് ആരംഭിച്ചത്. എസി വെന്റുകള്‍ ബസിന്റെ മുന്നില്‍ നല്‍കുകയും ഔട് ഡോര്‍ ബസിന്റെ പിന്നിലായുള്ള സ്റ്റോറേജ് സ്‌പേസിലുമാണ് നല്‍കിയിരിക്കുന്നത്. ബ്രെഷ് ലെസ് ഡയറക്ട് കറന്റ് (BLDC) ടെക്‌നോളജിയിലുള്ള എസിയാണ് സോളാര്‍ എയര്‍ കണ്ടീഷന്‍ സംവിധാനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്‍വെര്‍ടര്‍ എസിയേക്കാള്‍ പവര്‍ സേവ് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ബിഎല്‍ഡിസി എസിക്ക് നല്‍കിയിരിക്കുന്നത്. ഒന്നരമാസത്തിലധികം നീണ്ട ട്രയല്‍ റണിന്(Run) ശേഷമാണ് ബസ് സര്‍വീസ് ആരംഭിച്ചത്. വരും ദിവസങ്ങളില്‍ മറ്റു ബസുകളും സംഗീത് ബസിന്റെ മാതൃകയില്‍ സര്‍വിസ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Keywords: You can travel by AC bus with minimum charge, Sangeet bus creates history on variety route, Kannur, News, AC Bus, Social Media, Passengers, Solar, Storage, Rare Travel, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.