കണ്ണൂർ: (www.kvartha.com 10.04.2022) സിപിഎമിനെ ഒരിക്കൽ കൂടി നയിക്കാൻ സീതാറാം യെച്ചൂരിക്ക് വീണ്ടും നിയോഗം. കണ്ണുരിലെ പാർടി കോൺഗ്രസിൽ ജനറൽ സെക്രടറി സ്ഥാനത്തേക്ക് മുൻപോട്ടു വയ്ക്കാൻ സീതാറാം യെച്ചൂരി യെന്ന പേരിനു പകരം മറ്റൊരു പേരുമുണ്ടായിരുന്നില്ല. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളാ ഘടകത്തിന് അത്ര കണ്ടു പ്രിയങ്കരനായിരുന്നുവല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവെന്ന നിലയിൽ ഭൂരിപക്ഷ വികാരമനുസരിച്ച് യെച്ചൂരിയെ അംഗീകരിക്കേണ്ടി വരികയായിരുന്നു. ഇതോടെ പാർടിയെ ഇനി ദേശീയ രാഷ്ട്രീയത്തിൽ കരുത്തോടെ മുൻപോട്ടു കൊണ്ടുപോകാനുള്ള നിയോഗമാണ് ചരിത്രമായി മാറിയ കണ്ണുർ പാർടി കോൺഗ്രസ് സിതാറാം യെച്ചൂരിയെ ഏൽപിച്ചത്.
വിശാഖപട്ടണത്ത് 2015ൽ നടന്ന പാർടി കോൺഗ്രസിലാണ് സിപിഎമിന്റെ അഞ്ചാമത് ജനറൽ സെക്രടറിയായി സീതാറാം യെച്ചുരി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മുന്നാമതും ജനറൽ സെക്രടറി സ്ഥാനത്ത് തുടരുമ്പോൾ പാർടിയിൽ കൂടുതൽ കരുത്തനാവുകയാണ് ഈ ജെഎൻയുവിൽ നിന്നും വളർന്നു വന്ന നേതാവ്.
പാർടിയിലും പുറത്തും വാഗ്മിയും നയതന്ത്രജ്ഞനുമായാണ് സീതാറാം യെച്ചുരി അറിയപ്പെടുന്നത്. മികച്ച പാർലമെൻ്റെറിയനെന്ന് അറിയപ്പെട്ട അദ്ദേഹം ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ ഏറെ മതിപ്പുണ്ടാക്കിയ നേതാവാണ് 'പാർലമെൻ്റിൽ കാര്യങ്ങൾ വസ്തുനിഷ്ഠമായും പഠിച്ചും അവതരിപ്പിക്കുകയെന്ന യെച്ചുരി സ്റ്റൈൽ പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ടു.
പ്രകാശ് കാരാട്ടിന് ശേഷം ദേശീയ ജനറൽ സെക്രടറിയായ യെച്ചുരിക്ക് ആദ്യ ടേമിൽ പാർടി പൊളിറ്റ് ബ്യുറോയിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടിയിരുന്നില്ല. കാരാട്ട് - എസ്ആർപി - കേരളാ ഘടകങ്ങളുടെ അതിശക്തമായ നിസഹകരണവും എതിർപ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാൽ കേന്ദ്ര കമിറ്റി അംഗങ്ങളിലുണ്ടായ സ്വാധീനമാണ് യെച്ചുരിക്ക് പിടിവള്ളിയായത്. പിബി യിൽ നിന്നും എതിർപ്പു നേരിടേണ്ടി വന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് ബന്ധമുൾപ്പെടെയുള്ള പല കാര്യങ്ങളും സിസി യുടെ പിൻതുണയോടെ നടപ്പിലാക്കാൻ കഴിഞ്ഞു. കേരളത്തിൽ നടന്ന വിഎസ് - പിണറായി വിഭാഗീയ ഏറ്റുമുട്ടലിൽ വിഎസിനോട് അനുഭാവം കാണിച്ചിരുന്ന യെച്ചുരി പിന്നീട് സർവശക്തനായി പിണറായി വിജയൻ മാറിയതോടെ സമവായത്തിൻ്റെ ലൈനാണ് സ്വീകരിച്ചത്.
പ്രകാശ് കാരാട്ടിന് ശേഷം ദേശീയ ജനറൽ സെക്രടറിയായ യെച്ചുരിക്ക് ആദ്യ ടേമിൽ പാർടി പൊളിറ്റ് ബ്യുറോയിൽ നിന്നും വേണ്ടത്ര പിൻതുണ കിട്ടിയിരുന്നില്ല. കാരാട്ട് - എസ്ആർപി - കേരളാ ഘടകങ്ങളുടെ അതിശക്തമായ നിസഹകരണവും എതിർപ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. എന്നാൽ കേന്ദ്ര കമിറ്റി അംഗങ്ങളിലുണ്ടായ സ്വാധീനമാണ് യെച്ചുരിക്ക് പിടിവള്ളിയായത്. പിബി യിൽ നിന്നും എതിർപ്പു നേരിടേണ്ടി വന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് ബന്ധമുൾപ്പെടെയുള്ള പല കാര്യങ്ങളും സിസി യുടെ പിൻതുണയോടെ നടപ്പിലാക്കാൻ കഴിഞ്ഞു. കേരളത്തിൽ നടന്ന വിഎസ് - പിണറായി വിഭാഗീയ ഏറ്റുമുട്ടലിൽ വിഎസിനോട് അനുഭാവം കാണിച്ചിരുന്ന യെച്ചുരി പിന്നീട് സർവശക്തനായി പിണറായി വിജയൻ മാറിയതോടെ സമവായത്തിൻ്റെ ലൈനാണ് സ്വീകരിച്ചത്.
രണ്ടാം തവണ പാർടിയെ നയിക്കാൻ എതിർപ്പുകൾ മറികടന്ന് നിയോഗം ലഭിച്ചതോടെ കാരാട്ട് പക്ഷവുമായി സന്ധി ചെയ്യാനും പൊതു സ്വീകാര്യത നേടിയെടുക്കാനും യെച്ചുരിക്ക് കഴിഞ്ഞു' 2016ൽ പിണറായി വിജയൻ വിഎസിനെ വെട്ടിനിരത്തി മുഖ്യമന്ത്രിയായതോടെ യെച്ചൂരിയോടുള്ള കേരളാ ഘടകത്തിൻ്റെ എതിർപ്പും കുറഞ്ഞു ഇപ്പോൾ മൂന്നാം തവണ ജനറൽ സെക്രടറിയായതോടെ പാർടിക്കുള്ളിൽ ഏറ്റവും അംഗീകാരമുള്ള നേതാവായി യെച്ചുരി മാറിയിരിക്കുകയാണ്.
കർഷക സമരങ്ങളിലെ വിജയകരമായ പങ്കാളിത്തവും പാർടിക്ക് ആകെയുണ്ടായിരുന്ന കേരളാ ഭരണം നിലനിർത്താനും കഴിഞ്ഞത് ഈ കാലയളവിലാണ്. എന്നാൽ ത്രിപുരയിൽ ഭരണനഷ്ടമുണ്ടായതും ബംഗാൾ നിയമസഭയിൽ പൂജ്യമായി ഒതുങ്ങിയതും യെച്ചൂരിക്ക് തിരിച്ചടിയായെങ്കിലും ജനറൽ സെക്രടറിയെ മാത്രം കുരിശിലേറ്റാൻ എതിർവിഭാഗം തയ്യാറാവാത്തത് ആശ്വാസകരമായി.
ഈ കാര്യത്തിൽ പാർടിക്കുള്ളിൽ നിന്നും ഏറെ വിമർശനമേൽക്കേണ്ടി വന്നുവെങ്കിലും യെച്ചുരിയെ മാറ്റി നിർത്താനുള്ള ധൈര്യം എതിർ വിഭാഗത്തിനുണ്ടായില്ല.
ഹർകിഷൻ സുർജിത്ത് കഴിഞ്ഞാൽ സിപിഎമിന്റെ ഡിപ്ളോമറ്റിക്കായ നേതാവാണെന്നാണ് സീതാറാം യെച്ചുരി അറിയപ്പെടുന്നത്. നേപാളിൽ മാവോയിസ്റ്റുകളെ കൊണ്ട് തോക്ക് താഴെ വയ്പ്പിച്ച് ജനാധിപത്യമാർഗം സ്വീകരിക്കാൻ യെച്ചുരി നടത്തിയ ഇടപെടലുകൾ രാജ്യത്തിൻ്റെ തന്നെ പ്രശംസ പിടിച്ചുപറ്റി.
യുപിഎ സർകാരിൻ്റെ കാലത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായും അടുത്ത ബന്ധം പുലർത്താൻ യെച്ചുരിക്ക് കഴിഞ്ഞു. തങ്ങൾ പിൻതുണയ്ക്കുന്ന സർകാരായിട്ട് കൂടിയും യുപിഎ സർകാരിൻ്റെ പല അഴിമതികളും പുറത്തു കൊണ്ടുവരാനും രാജ്യസഭയിൽ ഈക്കാര്യത്തിൽ ചൂടേറിയ ചർച്ച നടത്താനും യെച്ചുരിക്ക് കഴിഞ്ഞു. അടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പാർടിയെ നയിക്കാൻ യെച്ചുരിയിറങ്ങിയാൽ മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് സിപിഎം.
Keywords: Kannur, Kerala, News, CPM, Politics, Political party, Conference, Pinarayi vijayan, Sitharam Yechoori, V.S Achuthanandan, Manmohan Singh, Sonia Gandhi, Government, Top-Headlines, Yechury to lead the CPM for the third time.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.