Cleaning | ശുചിത്വ നഗരമാവാന്‍ കണ്ണൂര്‍; വർഷങ്ങൾ പഴക്കമുള്ള മാലിന്യങ്ങള്‍ നീക്കാന്‍ തുടങ്ങി
Oct 25, 2022, 20:26 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ ചേലോറ ട്രഞ്ചിംഗ് മൈതാനത്തെ മാലിന്യം നീക്കം ചെയ്യല്‍ പ്രവൃത്തി തുടങ്ങി. പദ്ധതി നടപ്പിലാക്കുന്നതോടെ ചേലോറയില്‍ 60 വര്‍ഷമായി തള്ളിയ മാലിന്യം നീക്കം ചെയ്ത് 10 ഏകറോളം വരുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാകും. ബയോമൈനിംഗ് വഴി മാലിന്യം ശാസ്ത്രീയമായി തരം തിരിക്കും. കോഴിക്കോട് എന്‍ഐടി നടത്തിയ സര്‍വേ പ്രകാരം 123822 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ചേലോറയില്‍ ഉള്ളത്.
ഇവ പ്രത്യേക സ്‌ക്രീനര്‍ മെഷീനിലെ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കടത്തിവിട്ട് വേര്‍തിരിച്ചെടുക്കും. വേര്‍തിരിച്ചു കിട്ടുന്നവയില്‍ പ്ലാസ്റ്റിക് സിമന്റ് ഫാക്ടറികള്‍ക്ക് കംപനി കൈമാറും. മറ്റുള്ള മാലിന്യങ്ങള്‍ പുനരുപയോഗത്തിന് കൈമാറും. മണിക്കൂറില്‍ 850 മുതല്‍ 1000 ക്യൂബിക് മീറ്റര്‍ വരെ മാലിന്യം തരംതിരിക്കാന്‍ കഴിയുന്ന രണ്ട് മെഷീനുകളാണ് പ്രവര്‍ത്തിക്കുക.
ദിവസം 10 മുതല്‍ 15 മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കും. പൂനെ ആസ്ഥാനമായ റോയല്‍ വെസ്റ്റേണ്‍ പ്രോജക്ട് എല്‍എല്‍പി ജന്‍ ആധാര്‍ സേവാ ഭാവി സാന്‍സ്താ, അരവിന്ദ് അസോസിയേറ്റ്‌സ് എന്നീ കംപനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് എട്ട് കോടിയോളം രൂപ ചിലവ് വരുന്ന പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. എട്ട് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കും. ഈ പദ്ധതിയിലൂടെ ചേലോറ നിവാസികള്‍ക്ക് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാവുമെന്ന് മേയര്‍ അഡ്വ. ടിഒ മോഹനന്‍ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും നാടിന്റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷന്‍ ഏറ്റെടുത്ത് നടത്തുന്നത്.
കേന്ദ്ര സര്‍കാരിന്റെ മാനദണ്ഡ പ്രകാരം കണ്ണൂര്‍ നഗരത്തെ മാലിന്യ രഹിത നഗരമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു. പ്രവൃത്തിയുടെ ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിർവഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍
എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ടിംഗ് എൻജിനീയര്‍ പി രാഗേഷ് റിപോർട് അവതരിപ്പിച്ചു.
ചടങ്ങില്‍ പി ഷമീമ ടീച്ചര്‍, എംപി രാജേഷ്, അഡ്വ.പി ഇന്ദിര, സയ്യിദ് സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, വി കെ ശ്രീലത, മുസ്ലിഹ് മഠത്തില്‍, കെ പ്രദീപന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Keywords: Kannur, Kerala, News, Waste Dumb, Central Government, Kozhikode, Pune, Years old garbage started to be removed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.