Found Dead | സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

 


തിരുവനന്തപുരം: (KVARTHA) സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ(അച്ചു-19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകനാണ് മരിച്ചത്. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്റെ വീട്ടിലാണ് മൃതദേഹം കണ്ടത്. ചൊവ്വാഴ്ചയാണ് സംഭവം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു പരമേശ്വരന്‍. ഹരി പരമേശ്വരനാണ് സഹോദരന്‍. 2006 ഫെബ്രുവരി നാലിന് യദുവിന്റെ അമ്മ രശ്മിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രശ്മിയുടെ മരണത്തില്‍ ബിജു രാധാകൃഷ്ണനെ ജില്ലാകോടതി ജീവപര്യന്ത്യം ശിക്ഷിച്ചിരുന്നുവെങ്കിലും ഹൈകോടതി വിട്ടയച്ചിരുന്നു.
 
Found Dead | സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Keywords:  Yadu Parameswaran, son of Biju Radhakrishnan, accused in solar case, found dead inside house, Thiruvananthapuram, News, Yadu Parameswaran, Foun Dead, Police, Dead Body, Biju Radhakrishnan, BCA Student, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia