Yaaden Music | ഗായകന്‍ സതീഷ് ബാബുവും റഫി ഫെയിം സൗരവ് കിഷനും നയിക്കുന്ന യാദേന്‍ സംഗീത വിരുന്ന് ശനിയാഴ്ച
Nov 24, 2022, 20:12 IST
കോഴിക്കോട് : (www.kvartha.com) പഴയ കാല സൂപര്‍ ഹിറ്റ് ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന സംഗീത വിരുന്ന് യാദേന്‍ 10 വര്‍ഷം പിന്നിടുന്നു. സംഗീത യാത്രയുടെ 10-ാം വാര്‍ഷികം മെര്‍മര്‍ ഇറ്റാലിയ യാദേന്‍ മ്യൂസിക് ഷോ നവംബര്‍ 26 ന് ശനിയാഴ്ച വൈകുന്നേരം 6.30 ന് ടാഗോര്‍ ഹാളില്‍ നടക്കും.
പിന്നണി ഗായകന്‍ സതീഷ് ബാബുവും മുഹമ്മദ് റഫി ഫെയിം സൗരവ് കിഷനും യാദേന്‍ ഷോ നയിക്കും. ഗോപിക മേനോന്‍, എസ് കെ കീര്‍ത്തന, ദീജു ദിവാകര്‍, അശ്കര്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കും . മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മുകേഷ്, ലതാ മങ്കേഷ്‌കര്‍, യേശുദാസ് എന്നിവരുടെ സൂപര്‍ ഹിറ്റ് ബോളിവുഡ് ഗാനങ്ങളാണ് അവതരിപ്പിക്കുക. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
Keywords: Yaadein music feast hosted by singer Satish Babu and Rafi fame Saurav Kishan on Saturday, Kozhikode, News, Music Director, Singer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.