Gold Price | പൊന്ന് പൊള്ളും! സർവകാല റെകോർഡിൽ സ്വർണവില; ഒരു പവന് 480 രൂപ കൂടി

 


ADVERTISEMENT

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവില സർവകാല റെകോർഡിൽ. ശനിയാഴ്ച (28.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5740 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ വർഷം മെയ് അഞ്ചിന് ഒരു ഗ്രാമിന് 5720 രൂപയും ഒരു പവന് 45,760 രൂപയിലും എത്തിയതായിരുന്നു ഇതുവരെയുള്ള സ്വർണത്തിന്റെ റെകോർഡ് വില. അതാണിപ്പോൾ മറികടന്നിരിക്കുന്നത്.

Gold Price | പൊന്ന് പൊള്ളും! സർവകാല റെകോർഡിൽ സ്വർണവില; ഒരു പവന് 480 രൂപ കൂടി

കൂടാതെ ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4758 രൂപയും ഒരു പവന്‍ 18 കാരറ്റിന് 38,064 രൂപയുമാണ്‌ നിരക്ക്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയാണ് നിരക്ക്.

വെള്ളിയാഴ്ച (27.10.2023) സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5680 രൂപയും ഒരു പവന്‍ 22 കാരറ്റിന് 45,440 രൂപയുമായിരുന്നു വിപണി വില. ഒരു ഗ്രാം 18 കാരറ്റ് 4708 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37,664 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച വെള്ളിയുടെ വിലയിലും മാറ്റമുണ്ടായില്ല.

വ്യാഴാഴ്ച (26.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വർധിച്ചത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും കൂടിയിരുന്നു. ബുധനാഴ്ച (25.10.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5665 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45,320 രൂപയിലുമാണ് വ്യാപാരം നടന്നത്.

Keyword: Gold Price, Kerala, October 28, Silver Rate, Headline, News, Kochi, 28/10/23, Gram, May Gold price in Kerala on October 28. < !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia