T Padmanabhan | ബ്രഹ്‌മപുരത്ത് തടിച്ചുകൊഴുത്തത് കരാറുകാര്‍, ജനം പുഴുത്തു മരിക്കുന്ന അവസ്ഥയെന്നും ടി പദ്മനാഭന്‍
Mar 12, 2023, 17:06 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരത്ത് തടിച്ചുകൊഴുത്തത് കരാറുകാരെന്നും ബ്രഹ്‌മപുരത്തെ ജനം പുഴുത്തു മരിക്കുന്ന അവസ്ഥയാണെന്നും വ്യക്തമാക്കി എഴുത്തുകാരന്‍ ടി പദ്മനാഭന്‍. മാറിമാറി വരുന്ന ഭരണാധികാരികള്‍ പരസ്പരം പഴിചാരുന്നു. കേരളത്തില്‍ മാലിന്യസംസ്‌കരണം എന്ന് പറഞ്ഞാല്‍ മാലിന്യം തള്ളലാണെന്നും അദ്ദേഹം പരിഹസിച്ചു. സാംസ്‌കാരിക നായകര്‍ പ്രതികരിച്ചാല്‍ പ്രശ്‌നം തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്മനാഭന്റെ വാക്കുകള്‍:
ഞാന്‍ ഇന്‍ഡ്യയിലും ഇന്‍ഡ്യയ്ക്കു പുറത്തും സഞ്ചരിച്ചിട്ടുണ്ട്. ഇതുപോലെ മാലിന്യം എവിടെയും കണ്ടിട്ടില്ല. ഞാന്‍ യാത്രകളില്‍ ഇത് ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ ഹൈവേകളുടെ ഇരുവശങ്ങളും മാലിന്യമാണ്. തോടുകളും പുഴകളും, കക്കൂസ് മാലിന്യവും കോണ്‍ക്രീറ്റ് മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കേരളത്തില്‍ മാത്രമേ ഈ ഒരു അവസ്ഥ കാണാന്‍ സാധിക്കൂ. കേരളത്തില്‍ രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തിലേല്‍ക്കുന്നതിനു മുന്‍പ് ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപര്‍ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. പുതിയ സര്‍കാരിന്റെ സത്വര ശ്രദ്ധയില്‍പെടുത്തേണ്ട അഞ്ചു കാര്യങ്ങള്‍ എഴുതണം. ഞാന്‍ എഴുതിയതില്‍ ഒരു കാര്യം നഗരമാലിന്യങ്ങളുടെ സംസ്‌കരണം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പദ്മനാഭന്റെ വാക്കുകള്‍:
ഞാന്‍ ഇന്‍ഡ്യയിലും ഇന്‍ഡ്യയ്ക്കു പുറത്തും സഞ്ചരിച്ചിട്ടുണ്ട്. ഇതുപോലെ മാലിന്യം എവിടെയും കണ്ടിട്ടില്ല. ഞാന്‍ യാത്രകളില്‍ ഇത് ശ്രദ്ധിക്കാറുണ്ട്. കേരളത്തിലെ ഹൈവേകളുടെ ഇരുവശങ്ങളും മാലിന്യമാണ്. തോടുകളും പുഴകളും, കക്കൂസ് മാലിന്യവും കോണ്‍ക്രീറ്റ് മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Keywords: Writer T Padmanabhan says that the contractors were fattened in Brahmapuram, Kochi, News, Fire, Writer, Criticism, Chief Minister, Pinarayi-Vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

