T Padmanabhan | വായന കുറഞ്ഞ് വരുന്ന കാലമാണ്; കുട്ടികളെ വായനയിലേക്ക് നയിക്കേണ്ടത് രക്ഷിതാക്കളെന്ന് കഥാകൃത്ത് ടി പത്മനാഭന്‍
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ വായനാശീലം കുറഞ്ഞു വന്നു
തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീട്ടിലെത്തുന്ന രക്ഷിതാക്കള്‍ കുട്ടികളോട് പഠനത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്
കണ്ണൂര്‍: (KVARTHA) കുട്ടികള്‍ വായന വീടുകളില്‍ നിന്നുമാണ് ആരംഭിക്കേണ്ടതെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. ഇന്ന് വായന കുറഞ്ഞ് വരുന്ന കാലമാണ്. വിദ്യയോടൊപ്പം വായനയ്ക്കും ഉയര്‍ചയുടെ പടവുകള്‍ താണ്ടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമിറ്റി ഓഫീസില്‍ വിപുലീകരിച്ച സാമുവെല്‍ ആറോണ്‍ ലൈബ്രറിയുടെ ഉദ് ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടുകുടുംബത്തില്‍ നിന്നും അണുകുടുംബത്തിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ വായനാശീലം കുറഞ്ഞു വന്നു. തിരക്ക് പിടിച്ച ജോലിക്കിടയില്‍ വീട്ടിലെത്തുന്ന രക്ഷിതാക്കള്‍ കുട്ടികളോട് പഠനത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കണം. എന്നാല്‍ മാത്രമെ കൂടുതല്‍ അറിവ് അവര്‍ക്കുണ്ടാകൂവെന്നും പത്മനാഭന്‍ പറഞ്ഞു.
വായനാശീലം വളര്‍ത്തുന്നതിനും കുട്ടികളില്‍ കൂടുതല്‍ അറിവ് നേടുന്നതിനും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീടുകളില്‍ പോയി കുട്ടികള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളുള്ള പുസ്തകങ്ങള്‍ എത്തിച്ച് നല്‍കാന്‍ മുന്നിട്ടിറങ്ങുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ലൈബ്രറി ഉദ് ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയണം. എന്നാല്‍ മാത്രമെ പിന്‍തലമുറക്ക് അറിവ് പകരാന്‍ സാധിക്കുകയുള്ളു. ജില്ലാ കോണ്‍ഗ്രസ് കമിറ്റി ഡിസിസി ഓഫീസില്‍ ആരംഭിച്ച വായന മുറി എന്തുകൊണ്ടും നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആര്‍ അമര്‍നാഥ്, കെ പ്രമോദ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, അഡ്വ. ടി ഒ മോഹനന്‍, എം പി ഉണ്ണികൃഷ്ണന്‍, എം നാരായണന്‍ കുട്ടി, വി വി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.