ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 മണിയോടെയായിരുന്നു അന്ത്യം. സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രഭാഷകയായിരുന്നു. ദേവകി നിലയങ്ങോടിന്റെ രചനകളുടെ സമാഹാരം ഓക്‌സ്ഫര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ് ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.
നമ്പൂതിരി സമുദായത്തില്‍ നിന്ന് സമുദായ പരിഷ്‌കരണത്തിന്റ ഭാഗമായി പൊതുരംഗത്തേക്ക് വന്ന വനിതാ പ്രവര്‍ത്തകരില്‍ പ്രമുഖയാണ്. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദ്ഗധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച പ്രമുഖ എഴുത്തുകാരൻ ചിന്ത രവി മരുമകനാണ്.
1928ല്‍ പൊന്നാനിക്കടുത്ത മൂക്കുതല പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായി ജനിച്ച ദേവകി വിവാഹത്തോടെയാണ് തൃശ്ശൂരിലെത്തിയത്. 1943-ലാണ് ചാത്തനൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയുമായുള്ള വിവാഹം.
യാഥാസ്ഥിതിക മനയില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. പള്ളിക്കൂടങ്ങളില്‍ പോയിരുന്ന ആണ്‍കുട്ടികളില്‍ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങള്‍ കൂട്ടി വായിച്ചു തുടങ്ങി.
75-ാമത്തെ വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് തുടങ്ങുന്നത്. 'നഷ്ടബോധങ്ങളില്ലാതെ' ആണ് ആദ്യ കൃതി. മകള്‍ ചന്ദ്രികയോടൊപ്പം തൃശ്ശൂര്‍ മുളംകുന്നത്തുകാവിലെ കപിലവസ്തുവിലായിരുന്നു താമസം.
മക്കള്‍: സതീശന്‍, ചന്ദ്രിക (റിട.അധ്യാപിക, സെന്റ് തോമസ് സ്‌കൂള്‍, കോയമ്പത്തൂര്‍), കൃഷ്ണന്‍ (എന്‍ജിനീയര്‍ മുംബൈ), ഗംഗാധരന്‍ ( റിട. ഉദ്യോഗസ്ഥന്‍ കേരള സര്‍വകലാശാല), ഹരിദാസന്‍ (തിരുവനന്തപുരം കാലാവസ്ഥാ വകുപ്പ്), ഗീത (എന്‍ജിനീയര്‍).
നമ്പൂതിരി സമുദായത്തില്‍ നിന്ന് സമുദായ പരിഷ്‌കരണത്തിന്റ ഭാഗമായി പൊതുരംഗത്തേക്ക് വന്ന വനിതാ പ്രവര്‍ത്തകരില്‍ പ്രമുഖയാണ്. അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദ്ഗധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. അന്തരിച്ച പ്രമുഖ എഴുത്തുകാരൻ ചിന്ത രവി മരുമകനാണ്.
1928ല്‍ പൊന്നാനിക്കടുത്ത മൂക്കുതല പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായി ജനിച്ച ദേവകി വിവാഹത്തോടെയാണ് തൃശ്ശൂരിലെത്തിയത്. 1943-ലാണ് ചാത്തനൂര്‍ നിലയങ്ങോട്ട് മനയിലെ രവി നമ്പൂതിരിയുമായുള്ള വിവാഹം.
യാഥാസ്ഥിതിക മനയില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസമില്ലാത്ത കാലത്ത് ജനിച്ച ദേവകിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. പള്ളിക്കൂടങ്ങളില്‍ പോയിരുന്ന ആണ്‍കുട്ടികളില്‍ നിന്ന് കിട്ടുന്ന അറിവ് വെച്ച് അക്ഷരങ്ങള്‍ കൂട്ടി വായിച്ചു തുടങ്ങി.
75-ാമത്തെ വയസിലാണ് ദേവകി നിലയങ്ങോട് എഴുത്ത് തുടങ്ങുന്നത്. 'നഷ്ടബോധങ്ങളില്ലാതെ' ആണ് ആദ്യ കൃതി. മകള്‍ ചന്ദ്രികയോടൊപ്പം തൃശ്ശൂര്‍ മുളംകുന്നത്തുകാവിലെ കപിലവസ്തുവിലായിരുന്നു താമസം.
Keywords: Writer Devaki Nilayangode passed away, Thrissur, News, Dead, Obituary, Education, Writing, Marriage, Reading, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.