Civic Chandran | എഴുത്തുകാരിയെ കടന്നു പിടിച്ച് ചുംബിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ വടകര ഡി വൈ എസ് പി ഓഫിസിലെത്തി കീഴടങ്ങി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പട്ടികവിഭാഗത്തില്‍പെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ വടകര ഡി വൈ എസ് പി ഓഫിസില്‍ എത്തി കീഴടങ്ങി. സിവിക് ചന്ദ്രനു കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. 

ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കീഴടങ്ങല്‍.

Civic Chandran | എഴുത്തുകാരിയെ കടന്നു പിടിച്ച് ചുംബിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്‍ വടകര ഡി വൈ എസ് പി ഓഫിസിലെത്തി കീഴടങ്ങി

2022 ഏപ്രില്‍ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ സിവിക് ചന്ദ്രന്‍ പിറ്റേന്നു രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നു എന്നാണു പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിര്‍ന്നു എന്നാണു പ്രോസിക്യൂഷന്‍ കേസ്.

ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്‌കോടതി നിഗമനം ഹൈകോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രന്‍, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷന്‍സ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈകോടതി ഈ നിഗമനം റദ്ദാക്കി.

അധ്യാപികയും എഴുത്തുകാരിയുമായ മറ്റൊരു യുവതിയുടെ പരാതിയിലും സിവിക് ചന്ദ്രനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിലാണ് യുവതി പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് നിരന്തരം ഫോണ്‍ വഴി ശല്യം തുടര്‍ന്നു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം ഹൈകോടതി അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് സിവികിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Keywords: Writer Civic Chandran surrenders before police in assault case, Kozhikode, News, Police Station, High Court of Kerala, Bail plea, Kerala, Trending.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia