Granted bail I ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഉപാധിയോടെ ജാമ്യം

 


കോഴിക്കോട്: (www.kvartha.com) ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഉപാധിയോടെ ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാവണം എന്ന ഉപാധിയോടെയാണ് ജാമ്യം.

നേരത്തെ കോഴിക്കോട് അഡിഷനല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം ഹൈകോടതി റദ്ദാക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Granted bail I ലൈംഗികാതിക്രമ കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഉപാധിയോടെ ജാമ്യം

ഇതോടെ സിവിക് ചന്ദ്രന്‍ രാവിലെ വടകര ഡിവൈഎസ്പിയ്ക്ക് മുമ്പിലെത്തി കീഴടങ്ങിയിരുന്നു. അഭിഭാഷകര്‍ക്കൊപ്പം ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിന്റെ ഓഫിസില്‍ എത്തിയാണ് സിവിക് കീഴടങ്ങിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്ത ശേഷം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Keywords: Writer Civic Chandran gets bail in harassment case, Kozhikode, News, Molestation, Bail, Court, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia