Free Camp | ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ സൗജന്യ ഉദരരോഗ പരിശോധന കാംപ് സംഘടിപ്പിക്കുന്നു

 


കണ്ണൂര്‍: (KVARTHA) ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഉദരരോഗ പരിശോധന കാംപ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചു മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്ന കാംപിന് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഗാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോക്ടര്‍ സാബുവിന്റെ മേല്‍നോട്ടത്തിലുള്ള ആറോളം ഡോക്ടര്‍മാരാണ് നേതൃത്വം നല്‍കുന്നത്.

Free Camp | ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ സൗജന്യ ഉദരരോഗ പരിശോധന കാംപ് സംഘടിപ്പിക്കുന്നു
 
വയറുവേദന, മലബന്ധം, മലവിസര്‍ജന രീതിയില്‍ വരുന്ന വ്യത്യാസം, മലത്തില്‍ രക്തം കാണപ്പെടുക, മലം കറുത്ത നിറത്തില്‍ കാണപ്പെടുക, മരുന്ന് കഴിച്ചിട്ടും മാറാതിരിക്കുന്ന അള്‍സര്‍, ഇടയ്ക്കിടെയുണ്ടാകുന്ന ഛര്‍ദി, അനിയന്ത്രിതമായുള്ള ശരീരത്തിന്റെ ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കാംപില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറുടെ സൗജന്യ പരിശോധന, ലാബ്, റേഡിയോളജി സേവനങ്ങള്‍ക്ക് 20% വും എന്‍ഡോസ്‌കോപി-കൊളോണോസ്‌കോപി എന്നിവയ്ക്ക് 10% വും ഇളവ് ലഭിക്കും. കാംപില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 6235000532, 7306834751 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
  
Free Camp | ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ സൗജന്യ ഉദരരോഗ പരിശോധന കാംപ് സംഘടിപ്പിക്കുന്നു

Keywords: World Cancer Day, Kannur Aster Mims Hospital to organize free colon cancer screening camp, Kannur, News, World Cancer Day, Free Treatment, Kannur Aster Mims Hospital, Patients, Doctors, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia