Workshop | ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂർ ആസ്റ്റർ മിംസ് നടത്തിയ ഏകദിന ശില്‍പശാല ശ്രദ്ധേയമായി

 


കണ്ണൂര്‍: (KVARTHA) വിവിധതരം ശസ്ത്രക്രിയകളിലെ നൂതനമായ പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനായി ശസ്ത്രക്രിയാ വിദഗ്ധര്‍ക്കായി കണ്ണൂർ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ജെനറല്‍ ആൻഡ് ലാപറോസ്‌കോപിക് ആൻഡ് തുറകോസ്കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുളള നൂറോളം സര്‍ജന്മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

Workshop | ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂർ ആസ്റ്റർ മിംസ് നടത്തിയ ഏകദിന ശില്‍പശാല ശ്രദ്ധേയമായി

ലൈവ് സര്‍ജറികളായിരുന്നു ശില്‍പശാലയുടെ പ്രധാന സവിശേഷത. വിവിധ തരത്തിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, വെരികോസ് ചികിത്സയ്ക്കായുള്ള ഏറ്റവും നൂതന ചികിത്സാരീതികളായ ലേസര്‍, വെനാസില്‍, പൈല്‍സിനും ഫിസ്റ്റുലയ്ക്കുമുള്ള നൂതന ശസ്ത്രക്രിയാ രീതികള്‍ എന്നിവ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് തത്സമയം സംപ്രേഷണം ചെയ്യുകയും ഓരോ രീതികളെയും ആസ്പദമാക്കി വിശദമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഇതിന് പുറമെ ശ്വാസകോശരോഗങ്ങള്‍ക്കുള്ള അതിനൂതന ശസ്ത്രക്രിയാരീതിയായ തൊറാകോസ്‌കോപിക് സര്‍ജറിയും പ്രദര്‍ശിപ്പിച്ചു.

Workshop | ശസ്ത്രക്രിയ വിദഗ്ധര്‍ക്കായി കണ്ണൂർ ആസ്റ്റർ മിംസ് നടത്തിയ ഏകദിന ശില്‍പശാല ശ്രദ്ധേയമായി

മെഡികല്‍ സവീസസ് ചീഫ് ഡോ. സൂരജ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ. മുരളി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ഐ സി ശ്രീനിവാസ്, ഡോ. ജിമ്മി സി ജോണ്‍, ഡോ. ദേവരാജ്, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിധില കോമത്ത്, കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിലെ ഡോ. പ്രസാദ്, ഡോ. ഗണേഷ്, യൂറോളജി വിഭാഗത്തിലെ ഡോ. സത്യേന്ദ്രന്‍ എന്നിവര്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. ഇവരോടൊപ്പം അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. സുപ്രിയ, ഡോ. വന്ദന, ഡോ. അനീഷ് എന്നിവരും ശില്‍പശാലയുടെ ഭാഗമായി.

Keywords: News, Kerala, Kannur, Aster MIMS, Health, Surgery, Hospital, Surgeons,   Workshop conducted by Kannur Aster MIMS for surgeons.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia