Ombudsman | അനുമതിയില്ലാതെ പറമ്പില്‍ ജോലി; തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി തിരിച്ചടപ്പിച്ച് ഓംബുഡ്സ്മാന്‍

 


കണ്ണൂര്‍: (www.kvartha.com) മുണ്ടേരി ഗ്രാമപഞ്ചായതിലെ നാലാം വാര്‍ഡില്‍ സ്വകാര്യ പറമ്പില്‍ എസ്റ്റിമേറ്റില്ലാതെ ചെയ്ത തൊഴിലുറപ്പ് പ്രവൃത്തിയുടെ കൂലി തൊഴിലുറപ്പ് പദ്ധതി അകൗണ്ടിലേക്ക് ഉദ്യോഗസ്ഥരെക്കൊണ്ട് തിരിച്ചടപ്പിച്ചു. മുണ്ടേരി ഗ്രാമപഞ്ചായതിലെ എംപി രഘൂത്തമന്റെ പരാതിയിലാണ് ജില്ലാ ഓംബുഡ്സ്മാന്‍ കെഎം രാമകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
           
Ombudsman | അനുമതിയില്ലാതെ പറമ്പില്‍ ജോലി; തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി തിരിച്ചടപ്പിച്ച് ഓംബുഡ്സ്മാന്‍

71 തൊഴില്‍ ദിനങ്ങളുടെ കൂലിയായ 22,031 രൂപയാണ് തിരിച്ചടപ്പിച്ചത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ പ്രവൃത്തി ചെയ്തെന്ന കുറ്റത്തിന് മേറ്റിനെ മൂന്നാഴ്ച തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താനും ഉത്തരവായി. കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായതിനോട് ഉത്തരവിട്ടു. തൊഴിലുറപ്പ് പ്രവൃത്തികള്‍ നിയമവും ചട്ടങ്ങളും പാലിച്ച് മാത്രമേ നടപ്പാക്കാവൂ എന്ന് ഓംബുഡ്സ്മാന്‍ പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ വകുപ്പ് തല നടപടി സ്വീകരിക്കുമെന്നും കെഎം രാമകൃഷ്ണന്‍ അറിയിച്ചു.

Keywords: Munderi News, Kerala News, Malayalam News, Ombudsman, Kannur News, Works without permission; Ombudsmen's order to refund wages.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia