Obituary | വീട്ടുവളപ്പില്‍ മരം മുറിക്കവെ അബദ്ധത്തില്‍ താഴെ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു
ചെറുപുഴ: (KVARTHA) വീട്ടുവളപ്പില്‍ മരം മുറിക്കവെ അബദ്ധത്തില്‍ താഴെ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്.
ഇളംതുരുത്തിയില്‍ വീട്ടില്‍ ഇജെ മൈക്കിള്‍ എന്നയാളുടെ വീട്ടുവളപ്പില്‍ മരം മുറിക്കുന്നതിനിടെയാണ് ജോയിസ് അബദ്ധത്തില്‍ താഴേക്ക് വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
ഭാര്യ: വിബി. മക്കള്‍: ആല്‍ബര്‍ട്ട്, ആന്‍ഡ്രിയ. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തോമാപുരം പള്ളി സെമിത്തേരിയില്‍ നടക്കും.
#KeralaAccident #TreeFellingAccident #WorkerDeath #Cherupuzha #LocalNews #RIP