Worker arrested | 'കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍'

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പില്‍ ഇതര സംസ്ഥാന തൊഴിലാളി വന്‍കഞ്ചാവ് ശേഖരവുമായി പിടിയില്‍. തളിപ്പറമ്പ് സര്‍കിള്‍ എക്‌സൈസ് സംഘം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ്, മന്ന ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ മാര്‍കറ്റ് റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
  
Worker arrested | 'കഞ്ചാവ് വില്‍പ്പനയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍'

ഒന്നേകാല്‍ കിലോ കഞ്ചാവ് 100 പാകറ്റുകളിലാക്കി വില്‍പനക്ക് സൂക്ഷിച്ച് വെച്ചതായിരുന്നു ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അശ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ശരത്, കെ വിനേഷ്, കെവി ഷൈജു, പിആര്‍ വിനീത്, ഡ്രൈവര്‍ പിവി അജിത് എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Driving, Worker, Cannabis, Worker arrested while selling cannabis.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia