റൂറല്‍ ജില്ലകളില്‍ രഹസ്യാന്വേഷണങ്ങള്‍ക്കായി ഇനി വനിതാ പോലീസും

 


ADVERTISEMENT

കൊച്ചി: (www.kvartha.com 24.02.2018) റൂറല്‍ ജില്ലകളില്‍ രഹസ്യാന്വേഷണങ്ങള്‍ക്കായി വനിതാ പോലീസിന്റെ സഹായവും തേടുന്നു. സംസ്ഥാനത്തെ റൂറല്‍ ജില്ലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഫീല്‍ഡ് ഡ്യൂട്ടിക്കാണ് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വനിത പോലീസുദ്യോഗസ്ഥരെ നിയമിക്കുന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്ജ് നിയമിച്ചത്. തങ്ങളുടെ പരിധിയില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലെ എല്ലാ സംഭവങ്ങളും രഹസ്യമായി അന്വേഷിച്ച് തത്സമയം റിപ്പോര്‍ട്ട് ചെയ്യലാണ് ഇവരുടെ ഡ്യൂട്ടി.

റൂറല്‍ ജില്ലകളില്‍ രഹസ്യാന്വേഷണങ്ങള്‍ക്കായി ഇനി വനിതാ പോലീസും


ഇതാദ്യമായാണ് റൂറല്‍ ജില്ലകളില്‍ വനിതകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് ജോലി. സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഫീല്‍ഡ് ഡ്യൂട്ടിക്ക് താല്‍പര്യമറിയിച്ച വനിതാ ഉദ്യോഗസ്ഥരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് മൂന്നു പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ രംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ശുഭപ്രതീക്ഷയാണെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Women's police, Rural areas, Women's police are now intelligence for rural areas.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia