SWISS-TOWER 24/07/2023

നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി വനിതാ വികസന കോര്‍പറേഷന്‍

 


കൊച്ചി: (www.kvartha.com 14.02.2022) ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. 

നഴ്‌സുമാര്‍ക്ക് വിദേശ ജോലി ഉറപ്പാക്കാന്‍ പരിശീലനവുമായി വനിതാ വികസന കോര്‍പറേഷന്‍

അഡ്വാന്‍സ്ഡ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഫോര്‍ നഴ്‌സസ്(എ എസ് ഇ പി - എന്‍) എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂടര്‍ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നല്‍കി വിദേശ തൊഴില്‍ സാധ്യത ഉറപ്പാക്കും.

വനിതാ വികസന കോര്‍പറേഷനും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും(സി.എം.ഡി) തൊഴില്‍ വകുപ്പിനു കീഴിലുള്ള ഓവര്‍സിസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രോഗ്രാം കണ്‍സള്‍ടന്റ്‌സ് ലിമിറ്റഡും(ഒഡെപെകും) സംയുക്തമായാണു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ആറു മാസത്തെ ജെനറല്‍ നഴ്‌സിങ് കോഴ്‌സ് ഉള്‍പെടുന്ന പദ്ധതിയില്‍ ഇന്‍ഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനായി ഐ ഇ എല്‍ ടി എസ് / ഒ ഇ ടി പരീക്ഷകള്‍ പാസാക്കുന്നതിനുള്ള പാഠഭാഗങ്ങള്‍, അടിസ്ഥാന നഴ്‌സിങ് സ്‌കിലിനു പുറമേ എമര്‍ജന്‍സി ആന്‍ഡ് ക്രിടികല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് പേഷ്യന്‍ സേഫ്റ്റി, കംപ്യൂടര്‍ അടിസ്ഥാന വൈദഗ്ധ്യം, പെരുമാറ്റം, സമീപനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സോഫ്റ്റ് സ്‌കില്‍ പരിശീലനം തുടങ്ങിയവ ഉള്‍പെടുത്തിയിട്ടുണ്ട്.

ഒരു ബാചില്‍ 30 പേര്‍ക്കു വീതമാണു പ്രവേശനം. സര്‍കാര്‍ ധനസഹായത്തോടെ നടത്തുന്ന പരിശീലനത്തില്‍ പരമാവധി ഫീസ് ഇളവു ലഭിക്കും. ആറു മാസമാണു പരിശീലന കാലാവധി. 80 ശതമാനം ഹാജരോടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു ഫീസ് തിരികെ നല്‍കും. പട്ടികജാതി/പട്ടികവര്‍ഗ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 100 ശതമാനം ഫീസ് ഇളവു നല്‍കും.

മറ്റു വിഭാഗത്തിലുള്ളവര്‍ക്ക് 9,000 രൂപയും ജി എസ് ടിയുമായിരിക്കും ഫീസ്. കോഴ്‌സ് വിജയകരമായി 80 ശതമാനം ഹാജര്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് 12,000 രൂപ തിരികെ നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കി 15 മാസത്തിനകം ഐ ഇ എല്‍ ടി എസ് / ഒ ഇ ടി പാസാകാത്ത പരിശീലനാര്‍ഥികള്‍ക്ക് 6,000 രൂപ തിരികെ നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു കെയിലുള്ള ആശുപത്രികളില്‍ ഒഡെപെക് മുഖേന ജോലി സാധ്യത ഉറപ്പാക്കിയിട്ടുണ്ട്.

Keywords:  Women's Development Corporation with training to ensure overseas employment for nurses, Kochi, News, Nurse, Foreign, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia