Probe | വനിതാ സഹകരണ സൊസൈറ്റി ജീവനക്കാരി കെ വി സീനയുടെ മരണം; ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

 


പയ്യന്നൂര്‍: (www.kvartha.com) കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രികള്‍ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കുന്നരുവിലെ കടവത്ത് വളപ്പില്‍ കെവി സീന(45)യാണ് മരിച്ചത്. സംഭവത്തില്‍ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ ഒരു രാഷ്ട്രീയ പാര്‍ടിയുമായി ബന്ധമുളള വ്യക്തിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം നടത്തി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയെടുത്ത ശേഷം മാത്രമേ കത്തില്‍ പരാമര്‍ശിച്ച വ്യക്തിയുടെ പേരില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമോയെന്ന് തീരുമാനമെടുക്കുകയുളളൂവെന്ന് പൊലീസ് പറഞ്ഞു.

തന്റെ മരണത്തിന് ഈ വ്യക്തിക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാളെ വിടരുതെന്നുമാണ് കത്തില്‍ ഉള്ളതെന്നുമുള്ള സൂചന പൊലീസ് നല്‍കിയിട്ടുണ്ട്. സീനയുടെ മൃതദേഹം പോസ്റ്റു മോര്‍ടം നടപടികള്‍ക്കു ശേഷം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കുന്നരു കാരന്താട്ടെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ എം ബാലന്റെയും കാര്‍ത്യായനിയുടെയും മകളാണ് സീന. ഭര്‍ത്താവ്: കൂലേരി സുരേന്ദ്രന്‍.

Probe | വനിതാ സഹകരണ സൊസൈറ്റി ജീവനക്കാരി കെ വി സീനയുടെ മരണം; ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഏകമകള്‍: സാന്ദ്ര. സഹോദരങ്ങള്‍ ബീന, ശ്രീജേഷ്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായയുണ്ടാക്കാന്‍ പോയതായിരുന്നു സീന. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords:  Women's Cooperative Society employee KV Seena's Death; Police intensified investigation focusing on suicide note, Kannur, News, Hanged, Hospital, KV Seena's Death, Police, Investigation, Suicide note, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia