Booked | മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായുള്ള പെരുമാറ്റം: അലന്‍സിയറിനെതിരെ വനിതാ കമീഷന്‍ കേസെടുത്തു
Sep 19, 2023, 16:38 IST
തിരുവനന്തപുരം: (www.kvartha.com) സിനിമ നടന്‍ അലന്‍സിയറിനെതിരെ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയോട് റിപോര്‍ട് ആവശ്യപ്പെട്ടതായി വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയതെന്ന് സതീദേവി പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രമുഖര്‍ നിറഞ്ഞ സദസിന് മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല.
ഈ സംഭവത്തിനുശേഷം തനിക്ക് പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍ അത് ഉണ്ടായില്ലെന്ന് മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്.
ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചുകൊണ്ട് സംസാരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിത കമിഷന്‍ ഇത് സംബന്ധിച്ച് റിപോര്‍ട് ആവശ്യപ്പെട്ടതായും പി സതീദേവി വ്യക്തമാക്കി.
നടന്‍ അലന്‍സിയറിന്റെ പെണ്‍പ്രതിമ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ ചിഞ്ചു റാണിയും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

Keywords: News, Kerala, Kerala-News, Malayalam-News, Women's Commission, Voluntarily, Case, Booked, Actor, Alencier Ley Lopez, Women's Commission voluntarily filed case against actor Alencier Ley Lopez.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.