Women's Commission | മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ കൗണ്‍സലിംഗ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്-നഗരസഭകളിലും സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ നിര്‍ദേശം നല്‍കുമെന്ന് വനിത കമിഷന്‍
Jul 13, 2022, 15:48 IST
കാസര്‍കോട്: (www.kvartha.com) മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനാവശ്യമായ കൗണ്‍സലിംഗ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്-നഗരസഭകളിലും സ്ഥിരം സംവിധാനമാക്കി മാറ്റാന്‍ വനിത കമിഷന്‍ നിര്‍ദേശം നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ.പി സതീദേവി.
തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്ഥിരം കൗണ്‍സലിംഗ് നടത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ അത് വലിയ തോതിലുള്ള ഗുണം ചെയ്യുമെന്നാണ് കമിഷന്റെ വിലയിരുത്തല്‍. കാസര്‍കോട് ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മറ്റു ജില്ലകള്‍ക്ക് മാതൃകയാവുംവിധമാണ്. പരാതികള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണ് കാസര്‍കോടെന്ന് ബുധനാഴ്ച നടത്തിയ സിറ്റിംഗില്‍ മനസ്സിലാക്കാനായെന്നും കമിഷന്‍ വ്യക്തമാക്കി.
32 പരാതികളാണ് കാസര്‍കോട് പരിഗണിച്ചത്. അതില്‍ 14 എണ്ണം ഒത്തുതീര്‍പ്പായി. മൂന്ന് പരാതികള്‍ പൊലീസിന്റെയും മറ്റു ബന്ധപ്പെട്ട അധികൃതരുടേയും റിപോര്‍ട് ലഭിക്കുന്നതിനായി അയച്ചു. അടുത്ത സിറ്റിംഗിലേക്ക് 15 പരാതികള്‍ മാറ്റിവെച്ചു. നാട്ടിന്‍പുറങ്ങളില്‍ ജനകീയ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതാണ് പരാതി കുറയാന്‍ കാരണം. കമിഷന്‍ മുമ്പാകെ വന്ന പരാതികള്‍ അധികവും കുടുംബബന്ധ ശൈഥില്യങ്ങള്‍, ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
കമിഷന്‍ കൗണ്‍സലിംഗ് സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എവിടെയെല്ലാം സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ടോ അവിടെയെല്ലാം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും അത് നിര്‍വഹിക്കാന്‍ കഴിയണം. അതിന് ഉതകുന്ന സംവിധാനം ഉണ്ടാക്കാനും പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമാണ് ഇന്റേണല്‍ കമറ്റികള്‍. അത് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സതീദേവി പറഞ്ഞു.
Keywords: Women's Commission says counseling to alleviate psychological tensions should be made a permanent system in all Panchayats and Municipal Corporations in the state, Kasaragod, News, Women, Complaint, Kerala.
ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പെടെ സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലിടങ്ങളിലും 2012ലെ പോക്‌സൊ ആക്ട് പ്രകാരമുള്ള ഇന്റേണല്‍ കംപ്ലയിന്റ് കമിറ്റികള്‍ നിര്‍ബന്ധമായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്ഥിരം കൗണ്‍സലിംഗ് നടത്താന്‍ കഴിഞ്ഞാല്‍ നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ അത് വലിയ തോതിലുള്ള ഗുണം ചെയ്യുമെന്നാണ് കമിഷന്റെ വിലയിരുത്തല്‍. കാസര്‍കോട് ജില്ലാ പഞ്ചായതിന്റെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം മറ്റു ജില്ലകള്‍ക്ക് മാതൃകയാവുംവിധമാണ്. പരാതികള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണ് കാസര്‍കോടെന്ന് ബുധനാഴ്ച നടത്തിയ സിറ്റിംഗില്‍ മനസ്സിലാക്കാനായെന്നും കമിഷന്‍ വ്യക്തമാക്കി.
32 പരാതികളാണ് കാസര്‍കോട് പരിഗണിച്ചത്. അതില്‍ 14 എണ്ണം ഒത്തുതീര്‍പ്പായി. മൂന്ന് പരാതികള്‍ പൊലീസിന്റെയും മറ്റു ബന്ധപ്പെട്ട അധികൃതരുടേയും റിപോര്‍ട് ലഭിക്കുന്നതിനായി അയച്ചു. അടുത്ത സിറ്റിംഗിലേക്ക് 15 പരാതികള്‍ മാറ്റിവെച്ചു. നാട്ടിന്‍പുറങ്ങളില്‍ ജനകീയ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നതാണ് പരാതി കുറയാന്‍ കാരണം. കമിഷന്‍ മുമ്പാകെ വന്ന പരാതികള്‍ അധികവും കുടുംബബന്ധ ശൈഥില്യങ്ങള്‍, ദാമ്പത്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
കമിഷന്‍ കൗണ്‍സലിംഗ് സഹായത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എവിടെയെല്ലാം സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്നുണ്ടോ അവിടെയെല്ലാം ആത്മാഭിമാനത്തോടെയും അന്തസ്സോടെയും അത് നിര്‍വഹിക്കാന്‍ കഴിയണം. അതിന് ഉതകുന്ന സംവിധാനം ഉണ്ടാക്കാനും പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനുമാണ് ഇന്റേണല്‍ കമറ്റികള്‍. അത് രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സതീദേവി പറഞ്ഞു.
Keywords: Women's Commission says counseling to alleviate psychological tensions should be made a permanent system in all Panchayats and Municipal Corporations in the state, Kasaragod, News, Women, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.