Counseling | വധുവിന് നല്‍കുന്ന വിവാഹ സമ്മാനത്തില്‍ പരിധി വേണം; വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാന വനിത കമിഷന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വധുവിന് നല്‍കുന്ന വിവാഹ സമ്മാനത്തില്‍ പരിധി വേണമെന്ന് സംസ്ഥാന വനിത കമിഷന്‍. വിവാഹ സമ്മാനം പത്ത് പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയില്‍ വേണമെന്നും വിവാഹത്തിന് ആര്‍ഭാടവും ആളുകളുടെ എണ്ണവും കുറയ്ക്കണമെന്നും വധുവിന് അവകാശമുളള മറ്റു തരത്തിലുളള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയുടേതാക്കി ചുരുക്കണമെന്നും വനിത കമിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.
Aster mims 04/11/2022

Counseling | വധുവിന് നല്‍കുന്ന വിവാഹ സമ്മാനത്തില്‍ പരിധി വേണം; വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും സംസ്ഥാന വനിത കമിഷന്‍

മാത്രമല്ല, വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും കമിഷന്‍ അഭിപ്രായപ്പെട്ടു. വിവാഹം രെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പുളള വിവാഹപൂര്‍വ കൗണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമിഷന്‍ ഇതുവരെ സര്‍ടിഫികറ്റ് നല്‍കിയിരുന്നില്ല. ശുപാര്‍ശ സര്‍കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കമിഷന്‍ സര്‍ടിഫികറ്റ് നല്‍കും. ഈ സര്‍ടിഫികറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കി വിവാഹം രെജിസ്റ്റര്‍ നടത്താമെന്നും കമിഷന്‍ വ്യക്തമാക്കി.

കൂടാതെ മാതാപിതാക്കള്‍ക്ക് കൗണ്‍സലിങ് നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമിഷന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് വനിത ശിശുക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമിഷന്‍ പറഞ്ഞു.

Keywords: Women’s commission recommends making premarital counseling mandatory for marriage registration, Thiruvananthapuram, News, Marriage, Certificate, Dowry, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script