സ്ത്രീധനത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തിയ പ്രതിയില്‍ നിന്നും സ്വര്‍ണവും ചെറുമക്കള്‍ക്ക് ജീവനാംശവും തേടി അമ്മൂമ്മ: നിയമ, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് വനിതാ കമിഷന്‍
Jul 29, 2021, 18:59 IST
തിരുവനന്തപുരം: (www.kvartha.com 29.07.2021) സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും വിവാഹസമയത്ത് നല്‍കിയിരുന്ന സ്വര്‍ണവും, മരിച്ച യുവതിയുടെ അഞ്ചും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ജീവനാംശവും നേടിക്കൊടുക്കുന്നതിന് കേരള വനിതാ കമ്മിഷന്‍ ഇടപെടുന്നു. ഇതിന് വേണ്ട നിയമ സഹായവും സാമ്പത്തിക ചെലവും വനിതാ കമിഷന്‍ വഹിക്കും.
തിരുവനന്തപുരം മാരായമുട്ടം മേക്കേതട്ട് പുല്ലുവിളാകത്തില്‍ ജഗദമ്മയുടെ പരാതിയിലാണ് കമിഷന്‍ ഇടപെടുന്നത്. കമിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങിലാണ് തീരുമാനം. വിധവയായ ജഗദമ്മയ്ക്ക് സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകളുള്ളതിനാല്‍ ചെറുമക്കളെ സംരക്ഷിക്കുന്നതിനായി കമിഷന്റെ സഹായം അഭ്യര്‍ഥിച്ചായിരുന്നു പരാതി.
കുളത്തൂര്‍ ഗവണ്‍മെന്റ് കോളജിനു സമീപം കവുങ്ങില്‍ വിളാകത്ത് വീട്ടില്‍ അനിക്കെതിരെയായിരുന്നു പരാതി. തന്റെ മകളെ കൊലപ്പെടുത്തിയ പ്രതി ഇപ്പോള്‍ ജാമ്യത്തിലാണെന്നും വിവാഹസമയത്ത് 70 പവന്‍ നല്‍കിയിരുന്നുവെന്നും പോസ്റ്റ്മോര്‍ടെം സമയത്ത് ഡോക്ടര്‍മാര്‍ 20 പവന്‍ എതിര്‍കക്ഷിയായ അനിയെ ഏല്‍പിച്ചിരുന്നുവെന്നും ജഗദമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
ജവഹര്‍ ബാലഭവന്‍ എഎസ്എം ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ കമിഷന്‍ അംഗങ്ങളായ അഡ്വ. എം എസ് താര, അഡ്വ.ഷിജി ശിവജി, ഇ എം രാധ, ഡയറക്ടര്‍ വി യു കുര്യോക്കോസ് എന്നിവര്‍ പങ്കെടുത്തു.
Keywords: Women's commission offers legal and financial assistance to old woman, Thiruvananthapuram, News, Dowry, Complaint, Children, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.