വൃക്കകള്‍ തകരാറിലായ നിര്‍ധന വീട്ടമ്മ സന്മനസുകളുടെ സഹായം തേടുന്നു

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 17.08.2021) വൃക്കകള്‍ തകരാറിലായ വീട്ടമ്മ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സന്മനസുകളുടെ സഹായം തേടുന്നു. കരുണാപുരം പഞ്ചായത്തിലെ നിരപ്പേല്‍ സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. പ്രമേഹത്തെ തുടന്ന് 40കാരിയായ യുവതിയുടെ വൃക്കകള്‍ തകരാറിലാവുകയായിരുന്നു. ഓരോ ദിവസും ചികിത്സയ്ക്കായുള്ള പണം കൂടിവരികയാണ്. ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത് .
  
വൃക്കകള്‍ തകരാറിലായ നിര്‍ധന വീട്ടമ്മ സന്മനസുകളുടെ സഹായം തേടുന്നു

കൂലിപ്പണിക്കാരനായ ഭര്‍ത്താവാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസിലാക്കിയ നാട്ടുകാരും ബന്ധുക്കളും നല്‍കുന്ന സഹായം കൊണ്ടാണ് ഇതുവരെ ഡയാലിസിസ് നടന്നു പോകുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞു.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ രണ്ട് തവണ നടത്താന്‍ ശ്രമിച്ചെങ്കിലും പ്രമേഹം കൂടിയത് കാരണം നടന്നില്ല. മരുന്നിനും മറ്റുമായും പണം കണ്ടത്തേണ്ടതുണ്ട്. ചികിത്സയ്ക്കായി പൊതുജന സഹായം അഭ്യര്‍ഥിക്കുകയാണ് ഈ നിര്‍ധന കുടുംബം. ബാങ്ക് അകൗണ്ട് വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Name : സിമി അനില്‍ കുമാര്‍
Bank : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
Account Number : 31952555201
IFC CODE : SBIN0007621
ഫോണ്‍: 9447823038

Keywords:  News, Idukki, Women, Finance, help, helping hands, Bank, State, Kerala, Family, Women seeks financial assistant. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia