ഒമ്പത് ജില്ലകളിലും ഇനി പെണ്‍ഭരണം; സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി
Sep 3, 2021, 16:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.09.2021) സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ഒമ്പത് ജില്ലകളിലും ഇനി പെണ്‍ഭരണം. മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാര്‍ക്കാണ് മാറ്റം. തിരുവനന്തപുരം (ഡോ.നവജ്യോത് ഖോസ), കൊല്ലം (അഫ്സാന പര്വീന്), പത്തനംതിട്ട(ഡോ.ദിവ്യ എസ് അയ്യര്‍), കോട്ടയം(ഡോ പി കെ ജയശ്രീ), ഇടുക്കി(ഷീബ ജോര്‍ജ്), തൃശൂര്‍(ഹരിത വി കുമാര്‍), പാലക്കാട്(മൃന്മയി ജോഷി), വയനാട്(എ ഗീത), കാസര്‍കോട്( ഭണ്ഡാരി സ്വാഗത് രവീര്‍ചന്ദ്) എന്നീ ജില്ലകളിലാണ് പെണ്‍ഭരണം.
ഇതില്‍ കൊല്ലം ഒഴികെ എട്ട് ജില്ലകളിലും നിലവില്‍ വനിതകളാണ് കലക്ടര്‍മാര്‍. കൊല്ലം കലക്ടര്‍ അബ്ദുല്‍ നാസറിനെ തൊഴിലുറപ്പ് മിഷന് ഡയറക്ടറാക്കി. പകരം അഫ്സാന പര്‍വീണ്‍ ഇനി കൊല്ലം കലക്ടറാകും.
കണ്ണൂര്‍ കലക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കലക്ടര്‍. മലപ്പുറം കലക്ടര്‍ ഗോപാലകൃഷ്ണന് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും. പകരം വി ആര് പ്രേംകുമാര്‍ മലപ്പുറത്തെത്തും. വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല വനിതാ- ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും. പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും.
അദീലയ്ക്ക് ലോടെറി വകുപ്പിന്റെ ചുമതലയും ഉണ്ട്. ടി വി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമിഷണറുടെ അധിക ചുമതലയും നല്കി. മുഹമ്മദ് വൈ സഫറുല്ല യെ ജി എസ് ടി സ്പെഷ്യല്‍ കമിഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും.
Keywords: Women rule in nine districts; Reconstruction at the IAS officer level in the state, Thiruvananthapuram, News, IAS Officer, Transfer, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

