ADVERTISEMENT
ആറന്മുള: ഗര്‍ഭിണിയായി അഭിനയിച്ച യുവതി നാട്ടുകാരെയും പോലീസിനെയും വലച്ചു. വല്ലന സ്വദേശിയായ യുവതിയും മാതാവും കൊഴുവല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവും ഒന്നിച്ച് വല്ലനയിലാണ് താമസം. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് ദിവസവും ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഉപദ്രവത്തില്‍ നിന്ന് രക്ഷപെടുന്നതിനായി ഗര്‍ഭിണിയാണെന്ന് യുവതി ഭര്‍ത്താവിനെ ധരിപ്പിച്ചു.
പ്രസവത്തിന് തീയതി നവംബര്‍ 26 ആണെന്ന് ഭര്‍ത്താവിനെ അറിയിച്ച യുവതി ഭര്‍ത്താവറിയാതെ നവംബര്‍ 25 ന് ചെങ്ങന്നൂരെത്തി താന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുകയാണെന്ന് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെയെത്തിയ ഭര്‍ത്താവിനോട് താന്‍ കുറച്ചുമുന്‍പ് പ്രസവിച്ചുവെന്നും കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭര്‍ത്താവ് ഭാര്യയെ പ്രസവശുശ്രൂഷയ്ക്ക് കടയ്ക്കലുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് അയച്ചു. ഇതിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് നാട്ടുകാര്‍ ഭര്‍ത്താവിനെയും മാതാവിനെയും കൂട്ടി ആറന്മുള പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് യുവതിയെ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പരിശോധിപ്പിച്ചു. യുവതി ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് യുവതിയുടെ നാടകം വെളിച്ചത്തായത്.
Keywords: Mother, vallana, house, hospital, police, railway, kozhuvallur, drama, Woman, Wife, Pregnant Woman, Kerala, Malayalam News, Aranmula, Kerala Vartha, Women pretend as pregnant
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
