Criticism | മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചോദ്യം ചെയ്യാതെ പൊലീസും പാര്‍ട്ടിയും നാടകം കളിക്കുന്നുവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
● ആരോപണ വിധേയയുടെ മൊഴി എടുക്കാന്‍ പോലും തയാറായില്ല
● പ്രകടമാകുന്നത് ദിവ്യയെ ഏത് വിധേനെയും സംരക്ഷിക്കുകയെന്ന തന്ത്രം
കണ്ണൂര്‍: (KVARTHA) എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ കൊലയാളി പി പി ദിവ്യയെ അറസ്റ്റു ചെയ്ത് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടന്ന രാപ്പകല്‍ സമരം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയെന്ന നിലയില്‍ പ്രേരണാകുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയെ ഒരാഴ്ചയായിട്ടും ചോദ്യം ചെയ്യാന്‍ പോയിട്ട് മൊഴിയെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് പൊലീസും പാര്‍ട്ടിയും നടത്തുന്ന നാടകത്തിന്റെ ഭാഗമാണെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി.
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ കൊലക്ക് കൊടുത്തിട്ടും ആ മനുഷ്യനെതിരെ വീണ്ടും വീണ്ടും കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനുള്ള ദിവ്യയുടെ ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ദിവസേന വരുന്ന പുതിയ പുതിയ സംഭവങ്ങള്‍ ദിവ്യയെ ഏത് വിധേനെയും സംരക്ഷിക്കുകയെന്ന തന്ത്രമാണ് പ്രകടമാക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കെപിസിസി മെമ്പര്‍ ഡോ. കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ പുഷ്പലത അധ്യക്ഷത വഹിച്ചു. ഉഷ അരവിന്ദ് സ്വാഗതം പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍, അമൃത രാമകൃഷ്ണന്‍, രജനി രമാനന്ദ്, അഡ്വ.ടി ഒ മോഹനന്‍, വി എ നാരായണന്‍, സജീവ് മാറോളി, എം ഉഷ, ഇപി ശ്യാമള, കെപി വസന്ത, ശര്‍മ്മിള എ, ഡിസിസി വൈസ് പ്രസിഡന്റ് വിവി പുരുഷോത്തമന്‍, ഡിസിസി സെക്രട്ടറി മനോജ് കൂവേരി, ടി ജയകൃഷ്ണന്‍, രാഹുല്‍ കയക്കല്‍, റഷീദ് കവ്വായി തുടങ്ങിയവര്‍ സംസാരിച്ചു. രാപ്പകല്‍ സമരത്തിന് സമാപനം കുറിച്ച് രാവിലെ 9.30ന് നടന്ന പൊതുയോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ഉദ് ഘാടനം ചെയ്തു.
#KannurProtest #DivyaArrest #WomenCongress #JusticeForNaveen #ADMCase #KeralaNews
