Arrested | ആശുപത്രിയില്‍ നിന്നും കുഞ്ഞിന്റെ സ്വര്‍ണ മാല കവര്‍ന്നുവെന്ന കേസില്‍ തമിഴ് നാട് സ്വദേശിനികളായ യുവതികള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) രണ്ട് മാസം മുന്‍പ് തലശേരി വീനസ് കോര്‍ണറിലെ സഹകരണ ആശുപത്രിയില്‍ മാതാവിനൊപ്പം ചികിത്സക്കെത്തിയ ഒരു വയസുള്ള കുഞ്ഞിന്റെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ മാല കവര്‍ന്നുവെന്ന കേസില്‍ ഉള്‍പെട്ടതായി തിരിച്ചറിഞ്ഞ രണ്ട് തമിഴ് നാട് സ്വദേശിനികളെ എറണാകുളം സബ് ജയിലില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി.

കോയമ്പത്തൂര്‍ സ്വദേശി പുതിയ(27), ഗീത (38) എന്നിവരെ കോടതി അനുമതിയോടെയാണ് തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും തലശ്ശേരിയിലെത്തിച്ച ശേഷം ആശുപത്രിയിലും കൊണ്ടുപോയി തെളിവെടുത്തു. കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

Arrested | ആശുപത്രിയില്‍ നിന്നും കുഞ്ഞിന്റെ സ്വര്‍ണ മാല കവര്‍ന്നുവെന്ന കേസില്‍ തമിഴ് നാട് സ്വദേശിനികളായ യുവതികള്‍ അറസ്റ്റില്‍

തമിഴ് നാടോടി യുവതികളായ ഗിതയും, പുനിതയും തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും നുഴഞ്ഞുകയറി സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ പൊട്ടിച്ചു രക്ഷപ്പെടുന്നതില്‍ വിദഗ്ദരാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ ക്രൈം ഫയലില്‍ സ്ഥിരം കുറ്റവാളികളായ ഇരുവരുടെയും പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ള പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

സഹകരണ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തലശേരി ടൗണ്‍ എസ് ഐ അരുണ്‍ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞതോടെ എറണാകുളം സബ് ജയിലില്‍ കൊണ്ടുപോയി ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചേല്‍പിച്ചു.

Keywords:  Women Arrested in Theft Case, Kannur, News, Gold Chain, Child, Arrested, Theft case, Police, CCTV, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia