Arrested | 'ബസ് ഇറങ്ങിയതിന് പിന്നാലെ കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ച് സ്ത്രീകള്‍ കടന്നുകളഞ്ഞു; വിടാതെ പിന്തുടര്‍ന്ന് യുവതി; ഒടുവില്‍ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പിച്ചു; പിടിവീണത് അന്തര്‍ സംസ്ഥാന മോഷണ സംഘത്തിന്'

 


കോഴിക്കോട്: (www.kvartha.com) മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പിച്ച് വീട്ടമ്മ. കോഴിക്കോട് നരിക്കുനി സ്വദേശിയായ സുധയാണ് മോഷ്ടാക്കളെ കീഴ്‌പ്പെടുത്തി ഹീറോ ആയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കയ്യില്‍ കിട്ടിയിരിക്കുന്നത് അന്തര്‍ സംസ്ഥാന മോഷണ സംഘമാണെന്ന് അറിയുന്നത്.

Arrested | 'ബസ് ഇറങ്ങിയതിന് പിന്നാലെ കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ച് സ്ത്രീകള്‍ കടന്നുകളഞ്ഞു; വിടാതെ പിന്തുടര്‍ന്ന് യുവതി; ഒടുവില്‍ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പിച്ചു; പിടിവീണത് അന്തര്‍ സംസ്ഥാന മോഷണ സംഘത്തിന്'

വീട്ടുജോലിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നും അതുകൊണ്ടുതന്നെ അത് നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ വേദന അസഹനീയമാണെന്നും സുധ പറയുന്നു. നഗരത്തില്‍ ബസ് ഇറങ്ങിയതിനു പിന്നാലെയാണ് കഴുത്തില്‍ക്കിടന്ന സുധയുടെ മാല രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് പൊട്ടിച്ചെടുത്ത് ഓടിയത്. വിട്ടുകൊടുക്കാതെ ഇവര്‍ക്ക് പിന്നാലെ പോയ സുധ രണ്ടുപേരെയും കയ്യോടെ പിടികൂടി സമീവാസികളെ വിളിച്ചുകൂട്ടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ വസന്ത, ദേവി എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച വിവരപ്രകാരം അയ്യപ്പന്‍, സന്ധ്യ എന്നിവരെ കൂടി പൊലീസ് പിടികൂടി. വടക്കന്‍ കേരളത്തില്‍ ഏറെക്കാലമായി മോഷണ പരമ്പരകള്‍ നടത്തുന്ന സംഘമാണ് ഇവര്‍ നാല് പേരുമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒരേ കുടുംബത്തില്‍പ്പെട്ടവരാണ് പിടിയിലായ നാലുപേരും. അയ്യപ്പന്റെ ഭാര്യമാരാണ് ദേവിയും വസന്തയും മകളാണ് സന്ധ്യ.

നഗരങ്ങള്‍ കേന്ദ്രീകരിച്ച് വീട് വാടകയ്‌ക്കെടുത്ത് കുടുംബമായി താമസിക്കുകയാണിവര്‍. സംശയം തോന്നാത്ത രീതിയില്‍ നല്ല വസ്ത്രം ധരിച്ച് ബസുകളിലും കടകളിലും കയറി ഇറങ്ങി മോഷണം നടത്തുന്നത് ഇവരുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഏറെക്കാലമായി അന്വേഷിച്ചിട്ടും സംഘത്തെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ സമൂഹമാധ്യമങ്ങളും മറ്റും നിരീക്ഷിച്ച് കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Women Arrested for Snatching Chain, Kozhikode, News, Police, Arrested, Robbery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia