യുവതിയുടെ ആത്മഹത്യ; പ്രതിശ്രുത വരനും മാതാവും പ്രതികൾ; വരനെ പോലീസ് അറസ്റ്റ് ചെയ്തു
Jul 22, 2017, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സുല്‍ത്താന്‍ബത്തേരി: (www.kvartha.com 22.07.2017) യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിശ്രുതവരനെ പോലീസ് അറസ്റ്റ് ചെയ്തു. ചീരാല്‍ കഴമ്പ് പച്ചീരി മുഹമ്മദിന്റെ മകന്‍ അമീര്‍ (24) ആണ് അറസ്റ്റിലായത്.
അമീറിന്റെ മാതാവ് ആയിഷ(45)യും കേസില്‍ പ്രതിയാണ്. പുത്തന്‍കുന്ന് കുരിഞ്ഞയില്‍ പോക്കറിന്റെ മകള്‍ സജ്‌ന(22)യെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബത്തേരി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ ദുരൂഹത ഉയർന്നതിനെ തുടർന്ന് പോലീസ്, സ്വമേധയാ കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
ഓഗസ്റ്റ് പത്തിന് അമീറും സജ്‌നയും തമ്മിലുള്ള വിവാഹം നടത്താമെന്ന് മൂന്നുമാസം മുൻപ് ഇരു കുടുംബങ്ങളും ചേർന്ന് നിശ്ചയിച്ചിരുന്നതാണ്. നിശ്ചയിച്ചതിന്റെ അടുത്ത മാസം തന്നെ അമീര്‍ സ്വര്‍ണവും, പണയം വയ്ക്കുന്നതിന് വീടിന്റെ ആധാരവും സജ്നയോട് ആവശ്യപ്പെട്ടു. ഇതിൽ അഞ്ച് പവന്‍ സ്വർണ്ണം സജ്‌ന അമീറിന് നൽകിയിരുന്നു.
പി എസ് സി വഴി സര്‍ക്കാര്‍ ജോലിക്ക് നിയമനം ലഭിച്ച സജ്‌നയെ, ജോലിക്ക് പോകുന്നതില്‍നിന്നും ഇയാൾ വിലക്കിയിരുന്നു. കല്യാണം അടുത്തതോടെ ബന്ധുക്കള്‍ സ്വര്‍ണം തിരികെ തരാൻ ആവശ്യപ്പെട്ടപ്പോള്‍ അമീര്‍ നല്‍കാന്‍ തയാറായില്ല. ഇതോടെ മാനസികമായിത്തകര്‍ന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുവെന്നാണ് കേസ്.

Keywords: Kerala, Wayanad, Suicide, Arrested, Accused, Mother, Case, Police, Investigates, Lady, Marriage, Grooms, Gold, Job, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.