Found Dead | ട്രെയിനിൽ നിന്നും ജീൻസ് ധരിച്ച പെൺകുട്ടി തെറിച്ച് വീണതായി വിവരം; പാളത്തിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
Jan 6, 2024, 12:44 IST
കാസർകോട്: (KVARTHA) ട്രെയിനിൽ നിന്നും ജീൻസ് ധരിച്ച പെൺകുട്ടി തെറിച്ചു വീണതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാളത്തിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബേക്കൽ പള്ളിക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. നേത്രാവതി എക്സ്പ്രസിൽ നിന്നും രാത്രി 10 മണിയോടെയാണ് ഒരു പെൺകുട്ടി പാളത്തിനടുത്തേക്ക് തെറിച്ച് വീണതായി യാത്രക്കാർ കാസർകോട് റെയിൽവെ പൊലീസിനെ വിവരമറിയിച്ചത്. കൽപറ്റ കാവും മന്ദം മഞ്ജു മലയിൽ വീട്ടിൽ എ വി ജോസഫ് - മോളി ദമ്പതികളുടെ മകൾ ഐശ്വര്യജോസഫിന്റെ (28) മൃതദേഹമാണ് പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.
പള്ളിക്കര മാസ്തിഗുഡയിലാണ് യുവതിയെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കാസർകോട് റെയിൽവെ പൊലീസ് രാത്രി 10 മണിയോടെ ബേക്കൽ പൊലീസിനെ വിവരം അറിയച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പാളത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തലക്കും കൈകാലുകളിലടക്കം പരുക്കേറ്റ യുവതിയെ കാസർകോട് ജെനറൽ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാൻഡ് ബാഗും മണി പേഴ്സും പരിശോധിച്ചതിലാണ് മരിച്ചത് കൽപറ്റയിലെ ഐശ്വര്യ ജോസഫാണെന്ന് വ്യക്തമായത്. കോഴിക്കോട് ജില്ലയിലെ ഒരു ഡിജിറ്റൽ കംപനിയിൽ എച് ആർ മാനജറായി ജോലി ചെയ്തുവരികയായിരുന്നു യുവതി.
< !- START disable copy paste -->

Keywords: News, Malayalam, Kasaragod, Woman, Deadbody, Bekal, Pallikere,Woman's dead body found on railway tracks
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.