Attack | മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തുവെന്ന് പരാതി; 'ജീപില്‍ കയറ്റിയത് തലയ്ക്കടിച്ചും തള്ളിയും', സംഭവം വിവാദത്തില്‍
Feb 11, 2023, 17:07 IST
കൊച്ചി: (www.kvartha.com) കളമശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പൊലീസ് കൈയേറ്റം ചെയ്തതായി പരാതി. വിവ ജോളി എന്ന യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെയാണ് പുരുഷ പൊലീസ് കൈയേറ്റം ചെയ്തത്. പുരുഷ പൊലീസുകാര്‍ തലയ്ക്കടിച്ചും തള്ളിയുമാണ് പ്രവര്‍ത്തകയെ ജീപില്‍ കയറ്റിയത് എന്നാണ് പരാതി.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ആണ്‍കുട്ടികളെ നീക്കാന്‍ പൊലീസുണ്ടായിരുന്നു. പക്ഷേ, പെണ്‍കുട്ടിയെ നീക്കാന്‍ വനിതാ പൊലീസുകാരില്ലായിരുന്നു. ആലുവയില്‍ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസ് പറഞ്ഞു. എന്ത് തോന്നിവാസം കാണിച്ചാലും സര്‍കാറിന്റെ പിന്തുണയുണ്ടെന്ന് വിശ്വസിക്കുന്ന പൊലീസുകാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Keywords: Woman Youth Congress worker attacked by male police, Kochi, News, Police, Attack, Complaint, Black Flag, Kerala, Chief Minister, Pinarayi-Vijayan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.