Woman Dead | മകന്റെ കുത്തേറ്റ് കുടല്‍മാല പുറത്തുവന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മാതാവ് മരിച്ചു
Aug 14, 2022, 15:47 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) മകന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52) ആണ് മരിച്ചത്. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അമ്മയെ കുത്തിയ മകന്‍ കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആഗസ്ത് ഒന്നിന് പുലര്‍ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി കൊണ്ട് കുത്തിയത്. ആഴത്തിലുള്ള കുത്തേറ്റ് കുടല്‍മാല പുറത്തുവന്നിരുന്നു. ഉടന്‍ തന്നെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ച് വയറിന്റെ ശസ്ത്രക്രിയ നടത്തി. പിന്നീട് മെഡികല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഏലിയാസ് (കുഞ്ഞുമോന്‍ ). മകള്‍: നീതു. മരുമക്കള്‍: സന്ദീപ്, സ്‌നേഹ.

Keywords: Woman who undergoing treatment died of her injuries in attack, Kochi, News, Attack, Injured, Hospital, Treatment, Kerala, Dead.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.