Dead | 'ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു'; ദുരൂഹത ആരോപിച്ച് കുടുംബം
Feb 26, 2023, 11:39 IST
കോഴിക്കോട്: (www.kvartha.com) ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി മരിച്ചു. കോഴിക്കോട് ഫറോക് സ്വദേശിനി ശെഹീദ (39) ആണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ചെ മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് മരണക്കിടക്കയില്‍ വെച്ച് ശെഹീദ ജമസ്‌ട്രേറ്റിന് നല്‍കിയ മൊഴി.
ശെഹീദയുടെ കുടുംബം നല്‍കിയ പരാതിയില്‍, ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശെഹീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കിനിന്നുവെന്നും ഭര്‍ത്താവിന്റെ ബന്ധുക്കളും ശെഹീദയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.
Keywords: Woman who tried to commit suicide died in Kozhikode, Kozhikode, News, Suicide Attempt, Treatment, Hospital, Complaint, Allegation, Kerala.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ശെഹീദ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. 90 ശതമാനം പൊള്ളലേറ്റിരുന്നു.
ശെഹീദയുടെ കുടുംബം നല്‍കിയ പരാതിയില്‍, ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശെഹീദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കിനിന്നുവെന്നും ഭര്‍ത്താവിന്റെ ബന്ധുക്കളും ശെഹീദയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.
Keywords: Woman who tried to commit suicide died in Kozhikode, Kozhikode, News, Suicide Attempt, Treatment, Hospital, Complaint, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.